India
മൃതദേഹങ്ങള്‍ ഗംഗയില്‍ വലിച്ചെറിയുന്നത് അവസാനിപ്പിക്കണമെന്ന് യുപി, ബീഹാര്‍ സംസ്ഥാനങ്ങളോട് കേന്ദ്രം
India

മൃതദേഹങ്ങള്‍ ഗംഗയില്‍ വലിച്ചെറിയുന്നത് അവസാനിപ്പിക്കണമെന്ന് യുപി, ബീഹാര്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

Web Desk
|
16 May 2021 4:47 PM GMT

നദികളില്‍ കാണപ്പെടുന്നവ സുരക്ഷിതമായി നീക്കം ചെയ്യുകയും മാന്യമായ സംസ്‌കാരം ഉറപ്പാക്കുകയും വേണമെന്ന് കോവിഡ് അവലോകന യോഗത്തില്‍ ജലവിഭവ മന്ത്രാലയം ആവശ്യപ്പെട്ടു

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗംഗയിലും അതിന്റെ പോഷകനദികളിലും വലിച്ചെറിയുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. ഗംഗയില്‍ മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത് തടയണമെന്നും നദികളില്‍ കാണപ്പെടുന്നവ സുരക്ഷിതമായി നീക്കം ചെയ്യുകയും മാന്യമായ സംസ്‌കാരം ഉറപ്പാക്കുകയും വേണമെന്ന് കോവിഡ് അവലോകന യോഗത്തില്‍ ജലവിഭവ മന്ത്രാലയം ആവശ്യപ്പെട്ടു.

ഗംഗയിലും അതിന്റെ പോഷകനദികളിലും ഭാഗികമായി കത്തിയതോ അഴുകിയതോ ആയ മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത് അഭികാമ്യമല്ലാത്തതും ഭയപ്പെടുത്തുന്നതുമായ നടപടിയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. ആരോഗ്യ വകുപ്പുകളുമായി കൂടിയാലോചിച്ച് നദികളിലെ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളോട് ആവശ്യപ്പെടുകയും ചെയ്തു.

Similar Posts