നഖം നീട്ടി വളര്‍ത്തിയതിന് പ്രിന്‍സിപ്പല്‍ തല്ലി; വിദ്യാര്‍ഥിനി ജീവനൊടുക്കി
|സ്കൂളില്‍ നിന്ന് പുറത്താക്കുമെന്ന പ്രിന്‍സിപ്പലിന്റെ ഭീഷണിയെത്തുടര്‍ന്നാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതെന്ന് കുട്ടിയുടെ അമ്മാവന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഹരിയാനയിലെ ഗുഡ്ഗാവിൽ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍ വെച്ച് പ്രിന്‍സിപ്പല്‍ തല്ലിയതില്‍ മനംനൊന്താണ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ. കൈവിരലിലെ നഖം നീട്ടി വളര്‍ത്തിയെന്നാരോപിച്ചാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പല്‍ ശിക്ഷിച്ചത്. വലിയ കമ്മൽ ധരിച്ചതായും സ്കൂളില്‍ മൊബൈൽ ഫോൺ കൊണ്ടുവന്നതായും സൂചിപ്പിച്ച് കുട്ടി അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ച് രക്ഷിതാക്കളെ പ്രിൻസിപ്പൽ സ്കൂളിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. കുട്ടിയെ സ്കൂളില്‍ നിന്ന് പുറത്താക്കുമെന്ന പ്രിന്‍സിപ്പലിന്റെ ഭീഷണിയെത്തുടര്‍ന്നാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതെന്ന് കുട്ടിയുടെ അമ്മാവന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ 9 നാണ് വിദ്യാര്‍ഥിനിയെ വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഏപ്രിൽ എട്ടാം തിയതിയാണ് കുട്ടി അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ച് പ്രിൻസിപ്പൽ രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിപ്പിച്ചത്. മറ്റ് വിദ്യാർഥികളുടെ മുമ്പിൽ വെച്ച് കുട്ടിയെ പ്രിൻസിപ്പൽ ശിക്ഷിച്ചതും സ്കൂളില്‍ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞതുമാണ് കുട്ടിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
കൈവിരലിലെ നഖം നീട്ടി വളര്‍ത്തി, വലിയ കമ്മൽ ധരിച്ചു, മൊബൈൽ ഫോൺ സ്കൂളില്‍ കൊണ്ടുവന്നു എന്നിവയാണ് കുട്ടിക്ക് മേല്‍ പ്രിന്‍സിപ്പല്‍ ആരോപിച്ച കുറ്റം. സംഭവത്തെത്തുടര്‍ന്ന് കുട്ടിയെ സ്കൂളിൽ നിന്നും പുറത്താക്കുമെന്ന ഭീഷണിയുമുണ്ടായിരുന്നു. അതിന് ശേഷം വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടി ആരോടും സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ തയാറായില്ലെന്ന് വീട്ടുകാര്‍ പറയുന്നു. കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കരുതെന്ന അപേക്ഷയുമായി മാതാപിതാക്കൾ അടുത്ത ദിവസം സ്കൂളിലെത്തി. അതേ സ്കൂളിൽ തന്നെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകനെയും കൂടെ കൂട്ടിയാണ് മാതാപിതാക്കള്‍ പ്രിന്‍സിപ്പലിനെ കാണാനെത്തിയത്.
'എന്നാല്‍ ഇരുവരെയും കണ്ടതോടെ അവരെ വീണ്ടും കണ്ടതോടെ പ്രിൻസിപ്പൽ ദേഷ്യപ്പെട്ടു. രണ്ട് കുട്ടികളെയും സ്കൂളില്‍ നിന്ന് പുറത്താക്കുമെന്ന് അവര്‍ പറഞ്ഞു. ഓൺലൈൻ ക്ലാസിന് വേണ്ടിയാണ് പെണ്‍കുട്ടിക്ക് മൊബൈൽ വാങ്ങിക്കൊടുത്തതെന്നും മറ്റും വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും പ്രിൻസിപ്പല്‍ അതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറായില്ല. ഓഫിസ് വിട്ട് പുറത്ത് പോകാനായിരുന്നു പ്രിന്‍സിപ്പലിന്റെ പ്രതികരണം' -മരിച്ച പെൺകുട്ടിയുടെ ബന്ധു പറഞ്ഞു.
സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഒരിക്കൽ കൂടി പ്രിന്‍സിപ്പലിനെ കാണാമെന്നും സ്കൂളില്‍ തിരികെ കയറാമെന്നുും പെൺകുട്ടിയെ മാതാപിതാക്കള്‍ സമാധാനിപ്പിച്ചു. എന്നാല്‍ ഇത് കേട്ടിട്ടും കുട്ടി ഒന്നും മിണ്ടാതെ റൂമിൽ കയറി കതകടക്കുകയായിരുന്നു. കുറേ സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാര്‍ വാതിലിൽ മുട്ടിനോക്കിയെങ്കിലും വാതില്‍ തുറന്നില്ല. പിന്നീട് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് സീലിങ് ഫാനിൽ തൂങ്ങിയ നിലയില്‍ പെൺകുട്ടിയെ കണ്ടെത്തുന്നത്. ഉClass 10 girl ends life after school principal 'slaps' her for having long nails, wearing earrings