ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നൽകണമെന്ന് പി.ചിദംബരം
|ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നൽകണമെന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം. നടക്കാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അപരാധപരമായ നിയമങ്ങളെല്ലാം പിൻവലിക്കണമെന്നും അവിടെ സ്റ്റാറ്റസ് ക്വോ തിരിച്ചുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീർ വിഷയത്തിൽ രാഷ്ട്രീയ പരിഹാരത്തിന് ഇത് തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു.
" ഭരണഘടനാ പ്രകാരം നിർമ്മിച്ച ഒന്ന് ഭരണഘടന ദുർവ്യാഖാനം ചെയ്ത പാർലിമെന്റ് നിയമത്തിലൂടെ മറികടക്കാൻ കഴിയില്ല."- ചിദംബരം പറഞ്ഞു
നാല് മുൻ മുഖ്യമന്ത്രിമാരുൾപ്പെടെ ജമ്മു കശ്മീരിൽ നിന്നുള്ള 14 രാഷ്ട്രീയ നേതാക്കളുമായി ജൂൺ 24 നു പ്രധാനമന്ത്രി ചർച്ച നടത്താനിരിക്കെയാണ് ചിദംബരത്തിന്റെ പരാമർശം. "Instrument of Accession ഒപ്പുവെച്ച് സംസ്ഥാനമായി ഇന്ത്യയിലേക്ക് ചേർക്കപ്പെട്ടതാണ് ജമ്മു കശ്മീർ. എക്കാലവും ആ പദവി ലഭിക്കണം. ജമ്മു കശ്മീർ ഒരു തുണ്ട് ഭൂമിയല്ല. അത് മനുഷ്യരാണ്. അവരുടെ ആഗ്രഹങ്ങളും അവകാശങ്ങളും മാനിക്കപ്പെടണം. "അദ്ദേഹം ട്വീറ്റ് ചെയ്തു.
ജമ്മു കാശ്മീരിനെ തുണ്ടമാക്കുന്നത് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഈ കേസുകൾ രണ്ട് വർഷമായി തീർപ്പുകല്പിക്കാതെ കിടക്കുകയാണെന്നും ചിദംബരം പറഞ്ഞു. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നൽകണമെന്ന് തന്നെയാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.
जम्मू-कश्मीर 'लोग' हैं। उनके अधिकारों और इच्छाओं का सम्मान किया जाना चाहिए।
— P. Chidambaram (@PChidambaram_IN) June 21, 2021