കോവിഡിന്‍റെ ബ്രസീലിയൻ, ബ്രിട്ടീഷ്, ഇന്ത്യൻ വകഭേദങ്ങൾക്കെതിരെ കോവാക്സിൻ ഫലപ്രദമാണെന്ന് പഠനം
|നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്‍)നടത്തിയ പഠനത്തിലാണ് കോവാക്സിന്‍ ഗുണം ചെയ്യുമെന്ന് കണ്ടെത്തിയത്
ഭാരത് ബയോടെകിന്‍റെ കോവിഡ് വാക്സിനായ കോവാക്സിന്‍ കോവിഡിന്‍റെ ബ്രസീലിയൻ, ബ്രിട്ടീഷ്, ഇന്ത്യൻ വകഭേദങ്ങൾക്കെതിരെ കോവാക്സിൻ ഫലപ്രദമാണെന്ന് പഠനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്‍)നടത്തിയ പഠനത്തിലാണ് കോവാക്സിന്‍ ഗുണം ചെയ്യുമെന്ന് കണ്ടെത്തിയത്.
ബ്രസീലിയന്‍ വകഭേദം ന്യൂയോര്‍ക്കിലും കണ്ടെത്തിയിട്ടുണ്ട്. യുകെ വകഭേദമായ B.1.1.7, ഇന്ത്യന്‍ ഇരട്ട വകഭേദമായ B.1.617 എന്നിവക്കും കോവാക്സിന്‍ ഫലപ്രദമാണെന്ന് ഐ.സി.എം.ആര്‍ മുന്‍പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഒന്നിലധികം വകഭേദങ്ങള്‍ക്കെതിരെ കോവാക്സിന്‍ ഫലം ചെയ്യുമെന്ന് കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും ഈ വാക്സിന്‍ വൈറസിനെ ഇല്ലാതാക്കുമെന്ന വിശ്വാസത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നുണ്ടെന്നും ഒക്കുജെൻ വാക്സിൻ സയന്‍റിഫിക് അഡ്വൈസറി ബോർഡ് ചെയർപേഴ്‌സൺ ഡോ.സതീഷ് ചന്ദ്രന്‍ പറഞ്ഞു.
യുഎസ് ആസ്ഥാനമായുള്ള ഒരു ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഒക്കുജെൻ. ഭാരത് ബയോടെക് സ്വന്തം നിലയില്‍ അമേരിക്കയിൽ 100 ദശലക്ഷം ഡോസ് കോവാക്സിൻ വിതരണം ചെയ്യുന്നതിനായി ഒക്കുജെൻ പോലുള്ള സ്ഥാപനങ്ങളുമായി സ്വന്തമായി പ്രത്യേക കരാറുകളിൽ ഒപ്പുവച്ചിരുന്നു. ഇതുവരെ നടത്തിയ എല്ലാ പഠനങ്ങളിലും കോവാക്സിന്‍ മികച്ച ഫലങ്ങള്‍ കാണിക്കുന്നുണ്ടെന്നും മഹാമാരിക്കെതിരെ പോരാടുന്നതിന് വാക്സിന്‍ സഹായിക്കുമെന്നും ഒക്കുജെന്‍ സഹസ്ഥാപകന്‍ ഡോ.ഡോ. ശങ്കർ മുസുനൂരി പറഞ്ഞു.
കോവാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന്‍റെ നിര്‍മ്മാണ പ്ലാന്‍റുകളില്‍ പ്രതിമാസം 60 ലക്ഷം ഡോസുകള്‍ നിര്‍മ്മിക്കാന്‍ മാത്രമേ ശേഷിയുള്ളു. അതിനാല്‍ വാക്സിനുകളുടെ ഉത്പാദാനം അടിയന്തരമായി വര്‍ധിപ്പിക്കേണ്ടതുണ്ട്.