പുതുച്ചേരിയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 6 ശതമാനമായി കുറഞ്ഞു
|മെയ് ആദ്യ ആഴ്ചയിൽ 26 ശതമാനം കടന്ന പോസിറ്റിവിറ്റി നിരക്കാണ് 6 ശതമാനമായി കുറഞ്ഞത്.
പുതുച്ചേരിയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 6 ശതമാനമായി കുറഞ്ഞു. ചൊവ്വാഴ്ച 9,092 സാമ്പിളുകളുകൾ പരിശോധിച്ചതിൽ 545 എണ്ണം മാത്രമാണ് പോസിറ്റീവ് ആയത്. മെയ് ആദ്യ ആഴ്ചയിൽ 26 ശതമാനം കടന്ന പോസിറ്റിവിറ്റി നിരക്കാണ് 6 ശതമാനമായി കുറഞ്ഞത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും വലിയ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 45 ദിവസത്തിനിടെ ആദ്യമായി മരണ സംഖ്യം ഒറ്റ അക്കത്തിലേക്ക് താഴ്ന്നു. ആറുപേരാണ് പുതുതായി കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 1,644 ആയി.
പുതുച്ചേരിയിൽ ലോക്ഡൗൺ 14 വരെ നീട്ടിയിരുന്നു. പ്രദേശത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായതിന് പിന്നാലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകിയാണ് ഒരാഴ്ച കൂടി ലോക്ഡൗൺ നീട്ടിയത്. അതേസമയം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചു വരെ മദ്യ ഷോപ്പുകൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു.