India
ഡല്‍ഹി പോലീസിന്‍റെ വ്യാജ ഐഡികള്‍ നിര്‍മ്മിച്ചുകൊടുത്തു; സൈബര്‍ കഫേ മുതലാളി പിടിയില്‍
India

ഡല്‍ഹി പോലീസിന്‍റെ വ്യാജ ഐഡികള്‍ നിര്‍മ്മിച്ചുകൊടുത്തു; സൈബര്‍ കഫേ മുതലാളി പിടിയില്‍

Web Desk
|
8 Jun 2021 11:24 AM GMT

ഇയാളുടെ ഹാര്‍ഡ് ഡിസ്ക് പിടിച്ചെടുക്കുകയും ക്രിമിനല്‍ ഗൂഡാലോചനയുടെ പേരില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഡല്‍ഹി പോലീസ് അറിയിച്ചു

ഡല്‍ഹി പോലീസിന്‍റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയുമൊക്കെ വ്യാജ ഐ.ഡി കാര്‍ഡ് നിര്‍മ്മിച്ച് നല്‍കിയ ഇന്‍റര്‍നെറ്റ് കഫേ മുതലാളി പിടിയില്‍. ഡല്‍ഹി പോലീസാണ് ചൊവ്വാഴ്ച ഈ വിവരം പുറത്തുവിട്ടത്.

പോലീസ് സബ് ഇൻസ്പെക്ടറായി ആൾമാറാട്ടം നടത്തിയതിനും കോവിഡ് -19 മാനദണ്ഡങ്ങൾ ലംഘിച്ചതിന് ആളുകളെ പ്രോസിക്യൂട്ട് ചെയ്തതിനും അറസ്റ്റിലായ സിവിൽ ഡിഫൻസ് വോളന്‍റിയർ സുനീൽ കുമാറിന്‍റെ സംഭവത്തിലാണ് ഈ സൈബർ കഫെ ഉടമയെ അറസ്റ്റ് ചെയ്തതായി ദില്ലി പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

അന്വേഷണത്തിന്‍റെ തുടര്‍ച്ചയായി പ്രധാനപ്രതി സുനീല്‍ കുമാറിനോടൊപ്പം ന്യുഡല്‍ഹിയിലെ സംഘ വിഹാറിലെ സൈബര്‍ കഫേ മുതലാളി നന്ദകിഷോ(നവീന്‍)റിനെയും ചോദ്യം ചെയ്തു. നവീന്‍റെ കഫേ പരിശോധിക്കവെ കമ്പ്യൂട്ടറില്‍ നിന്ന് ഡല്‍ഹി പോലീസിന്‍റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും വ്യാജ ഐഡി കാര്‍ഡുകളുടെ മോഡല്‍ കണ്ടെത്തി. നവീന്‍റെ ഹാര്‍ഡ് ഡിസ്ക് പിടിച്ചെടുക്കുകയും ക്രിമിനല്‍ ഗൂഡാലോചനയുടെ പേരില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഡല്‍ഹി പോലീസ് അറിയിച്ചു.

കോവിഡ് നിയമങ്ങള്‍ ലംഘിച്ച കുറച്ചുപേരെ അറസ്റ്റ് ചെയ്യാനെന്ന പേരില്‍ ഡല്‍ഹി പോലീസിന്‍റെ വ്യാജ ഐഡി കാര്‍ഡുമായി പുറത്തിറങ്ങിയ സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍ സുനീല്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Tags :
Similar Posts