India
മെഹുല്‍ ചോക്‌സിയെ അനധികൃത കുടിയേറ്റക്കാരനായി പ്രഖ്യാപിച്ച് ഡൊമനിക്ക
India

മെഹുല്‍ ചോക്‌സിയെ അനധികൃത കുടിയേറ്റക്കാരനായി പ്രഖ്യാപിച്ച് ഡൊമനിക്ക

Web Desk
|
10 Jun 2021 9:45 AM GMT

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടിയുടെ തട്ടിപ്പ് നടത്തി രാജ്യവിട്ട ആളാണ് വജ്രവ്യാപാരിയായ മെഹുല്‍ ചോക്‌സി.

സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ ഡൊമനിക്ക അനധികൃത കുടിയേറ്റക്കാരനായി പ്രഖ്യാപിച്ചു. കോമണ്‍വെല്‍ത്ത് ഓഫ് ഡൊമനിക്ക പുതുക്കിയ നിയമങ്ങള്‍ 2017ലെ ഇമിഗ്രേഷന്‍ പാസ്‌പോര്‍ട്ട് നിയമത്തിലെ അനുച്ഛേദം അഞ്ച് (1)( F) പ്രകാരം മെഹുല്‍ ചോക്‌സിയെ അനധികൃത കുടിയേറ്റക്കാരനായി പ്രഖ്യാപിക്കുന്നുവെന്നാണ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

അനധികൃത കുടിയേറ്റക്കാരനായ ചോക്‌സിയെ സ്വദേശത്തേക്ക് തിരിച്ചയക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായും ഡൊമനിക്കന്‍ മന്ത്രി റെയ്‌ബേണ്‍ ബ്ലാക്ക്മൂര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടിയുടെ വായ്പാതട്ടിപ്പ് നടത്തി നാടുവിട്ട ചോക്‌സി ആന്റിഗ്വ പൗരത്വവുമായി 2018 മുതല്‍ അവിടെ താമസിക്കുകയാണ്. മെയ് 23ന് ആന്റിഗ്വയില്‍ നിന്ന് അനുമതിയില്ലാതെ ഡൊമനികയിലേക്ക് സുഖവാസത്തിന് എത്തിയതാണ് കുരുക്കായത്. തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് ചോക്‌സിയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ ഇത് കോടതി അംഗീകരിച്ചിട്ടില്ല.

Similar Posts