India
ഉത്തർപ്രദേശിലെ യമുന നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകുന്നു; കൊവിഡ് ഭീതിയിൽ ജനങ്ങൾ
India

ഉത്തർപ്രദേശിലെ യമുന നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകുന്നു; കൊവിഡ് ഭീതിയിൽ ജനങ്ങൾ

ubaid
|
10 May 2021 10:09 AM GMT

മരിച്ചവരുടെ കണക്കുകൾ ഇല്ലാത്തതിനാൽതന്നെ ഉത്തര്‍ പ്രദേശില്‍ മൃതദേഹങ്ങള്‍ എന്തുചെയ്​തുവെന്ന് ഭരണകൂടങ്ങൾക്ക്​ വ്യക്തമല്ല

ഉത്തർപ്രദേശിലെ യമുന നദിയിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ ഡസൻ കണക്കിന് മൃതദേഹങ്ങൾ കണ്ടെത്തി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണിതെന്ന രീതിയിൽ അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഹാമിർപൂർ ജില്ലയിൽ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. ശ്മശാനങ്ങൾ നിറഞ്ഞതിനാൽ തൊട്ടടു​ത്ത ഗ്രാമവാസികൾ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ ​മൃതദേഹങ്ങൾ യമുനയിൽ ഒഴുക്കുകയാണെന്നാണ്​ ഉയരുന്ന ആരോപണം.

ഡസൻ കണക്കിന് മൃതദേഹങ്ങൾ കണ്ടെത്തിയതോടെ അവ നദിയിൽ നിന്ന് ഒഴിപ്പിക്കാൻ പ്രാദേശിക ഭരണകൂടം തീരുമാനിച്ചു എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

'ഒന്നോ രണ്ടോ മൃതദേഹങ്ങൾ ഇടയ്ക്ക് യമുനയിൽ പൊങ്ങിക്കിടക്കുന്നത് കാണാം. എന്നിരുന്നാലും കൊവിഡ് വന്നതോടെ മൃതദേഹങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. കൊവിഡിനെക്കുറിച്ചുള്ള ഭയം മൂലം മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനുപകരം നദിയിൽ ഒഴുക്കുന്നതാകാം.അതിനാലാണ് ഡസൻ കണക്കിന് മൃതദേഹങ്ങൾ നദിയിൽ കാണപ്പെടുന്നത്.'- ദൃക്‌സാക്ഷി സിയാറാം പറഞ്ഞു. ഹാമിർപുരിന്‍റെയും കാൺപുരിന്‍റെയും അതിർത്തിയിലൂടെയാണ്​ യമുനയുടെ ഒഴുക്ക്​. യമുന നദിയെ പവിത്രമായാണ്​ ഗ്രാമവാസികൾ കാണുന്നത്​. അതിനാൽ പണ്ടുമുതൽക്കേ മരിച്ചവരുടെ മൃതദേഹങ്ങൾ നദിയിലൊഴുക്കുന്ന ആചാരങ്ങൾ ഇവിടെയുണ്ടെന്നായിരുന്നു എന്ന് പ്രാദേശിക നിവാസികള്‍ പറയുന്നു.

ഉത്തർപ്രദേശ്​ പ്രാദേശിക ഭരണകൂടങ്ങൾക്കോ, ജില്ല ഭരണകൂടങ്ങൾക്കോ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം സംബന്ധിച്ച്​ കൃത്യമായ കണ​ക്കുകളില്ല. മരിച്ചവരുടെ കണക്കുകൾ ഇല്ലാത്തതിനാൽതന്നെ മൃതദേഹം എന്തുചെയ്​തുവെന്നും ഭരണകൂടങ്ങൾക്ക്​ വ്യക്തമല്ല. ഇവിടത്തെ ഗ്രാമപ്രദേശങ്ങളിൽ കോവിഡ്​ മരണം കൂടുതലാണ്​. കാൺപുർ, ഹാമിർപുർ ജില്ലകളിലാണ്​ മരണനിരക്ക്​ കൂടുതൽ.

Similar Posts