കോവിഡിനിടെ വൈദ്യസഹായവുമായി ഡോ.കഫീല്‍ ഖാനും സംഘവും ഗ്രാമങ്ങളിലേക്ക്
|കോവിഡ് രണ്ടാം ഘട്ട വ്യാപനത്തിനിടെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. ഈ സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ ഉള്‍നാടുകളിലേക്ക് സഹായവുമായി ഇറങ്ങുന്നത്.
കോവിഡ് രണ്ടം ഘട്ടം രാജ്യത്തെ പിടിച്ചുലയ്ക്കുന്നതിനിടെ വൈദ്യസഹായവുമായി ഗ്രാമങ്ങളിലേക്ക് പോവുകയാണ് ഡോ. കഫീൽ ഖാനും സംഘവും. കോവിഡ് രണ്ടാം ഘട്ട വ്യാപനത്തിനിടെ ആശുപത്രി കിടക്കകള്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ ഉള്‍നാടുകളിലേക്ക് സഹായവുമായി ഇറങ്ങുന്നത്.
കഫീൽ ഖാനൊപ്പം മിഷൻ സ്മൈൽ ഫൗണ്ടേഷനും ഇന്ത്യൻ പ്രോഗ്രസീവ് ഡോക്ടർ സംഘവുമെവല്ലാം 'ഡോക്ടർമാർ നിരത്തുകളിൽ' എന്ന പദ്ധതിക്കൊപ്പമുണ്ട്. മരുന്നും മാസ്കുകളും വിതരണം ചെയ്യുന്നതിനൊപ്പം ബോധവത്കരണവും ഡോക്ടര്‍മാരുടെ സംഘം നടത്തുന്നു.
आप भी इस जागरूकता कार्यक्रम में हमारे साथ जुड़ सकते है लिंक में साइन अप करके🙏
— Dr Kafeel Khan (@drkafeelkhan) April 18, 2021
A group of civic-minded doctors will be travelling to the hinterland and offer relief to patients
offering free medicines #DoctorsOnRoad
Can join here in volunteering link 👇https://t.co/kjRfWt64lW pic.twitter.com/gR4OtWmeah
ഈ പദ്ധതിയുടെ ഭാഗമാകാന്‍ താത്പര്യമുള്ള ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും കഫീല്‍ ഖാന് ക്ഷണിച്ചു. പൊതുജനങ്ങളിൽ നിന്ന് പണം സമാഹരിച്ചും ആളുകളെ സഹകരിപ്പിച്ചുമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുമായി സഹകരിക്കുന്നവരുടെ പേരുവിവരങ്ങള്‍, അവര്‍ നല്കുന്ന സംഭാവനകള്‍ എന്നിവയെല്ലാം സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ഉത്തര്‍ പ്രദേശില്‍ ജയിലിലായിരുന്നു ഡോ കഫീല്‍ ഖാന്. എട്ട് മാസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ആദ്യമാണ് കഫീല്‍ ഖാന് ജയില്‍മോചിതനായത്. അലഹബാദ് ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു മോചനം. പൌരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനിടെ വിദ്വേഷ പ്രസംഗം നടത്തി എന്ന് ആരോപിച്ചാണ് യുപി സര്‍ക്കാര്‍ കഫീല്‍ ഖാനെ ജയിലില്‍ അടച്ചത്. ഒരു തെളിവുമില്ലാതെയാണ് കഫീല്‍ ഖാനെതിരെ യുപി സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയതെന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി.
Day 6 #DoctorsOnRoad @narendramodi pic.twitter.com/ndtlrxgLC4
— Dr Kafeel Khan (@drkafeelkhan) April 19, 2021