വയോധികയെ പീഡിപ്പിച്ച ശേഷം കുത്തിക്കൊന്നു: പ്രതി പിടിയില്‍
|62കാരിയെ 20ഓളം തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു
ഡൽഹിയിൽ വയോധികയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കുത്തിക്കൊന്നു. 62കാരിയെ 20ഓളം തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.
വയോധിക കൊല്ലപ്പെട്ട വിവരം ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്. കഴുത്തില്‍ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആഴത്തില്‍ പരിക്കേല്‍പ്പിച്ചിരുന്നു. ഇരുപതോളം തവണ കുത്തേറ്റ പാടുകളും ശരീരത്തിലുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അവര്‍ മരിച്ചിരുന്നുവെന്ന് പൊലീസ് ഓഫീസര്‍ പ്രിയങ്ക കശ്യപ് പറഞ്ഞു.
സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. വീടിന് സമീപത്തുള്ള സി.സി.ടി.വിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയിൽ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു. സംഭവം നടക്കുമ്പോള്‍ താന്‍ കുടിച്ച് ബോധം കെട്ട അവസ്ഥയിലായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
സുരക്ഷാ ജീവനക്കാരനായ വയോധികയുടെ മകൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ്, അമ്മയെ ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടത്. ബിഹാർ സ്വദേശിയാണ് ഇവര്‍. മകനൊപ്പം ഡൽഹിയിലാണ് താമസം. പച്ചക്കറികൾ വില്‍പ്പനക്കാരിയായി ജോലി ചെയ്യുകയായിരുന്നു.