India
ശ്രീനഗറില്‍ ഭീകരവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍
India

ശ്രീനഗറില്‍ ഭീകരവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

Web Desk
|
17 May 2021 4:16 AM GMT

ഏറ്റുമട്ടല്‍ തുടരുകയാണെന്ന് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു

ജമ്മു കശ്മീരില്‍ സുരക്ഷ സേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് ആക്രമണമെന്ന് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടല്‍ തുടരുകയാണ്.

തീവ്രവാദ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീനഗറിലെ ഖോന്‍മോഹ് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെ സൈന്യത്തിന് നേരെ വെടിവെപ്പുണ്ടായതായും, ഏറ്റുമുട്ടലില്‍ കലാശിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറ്റുമട്ടല്‍ തുടരുകയാണെന്നും സംഭവത്തില്‍ ഇതുവരെ ആരെങ്കിലും കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിട്ടില്ലെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

Similar Posts