മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് കോവിഡ് മുക്തനായി
|മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് കോവിഡ് മുക്തനായി. ഡല്‍ഹി എയിംസിലെ ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്ന മന്മോഹന് സിംഗിനെ ആശുപത്രിയില്‍ നിന്നും ഡിസ് ചാര്‍ജ് ചെയ്തതായി എയിംസ് അധികൃതര്‍ അറിയിച്ചു. 88 വയസ്സ് പ്രായമുള്ള മന്മോഹന് സിംഗിനെ ചെറിയ പനിയോടെ കഴിഞ്ഞ ഏപ്രില്‍ 19നാണ് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കുന്നത്. പിന്നീട് നടത്തിയ കോവിഡ് പരിശോധനയില്‍ സിംഗ് കോവിഡ് ബാധിതനായതായി സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 04, ഏപ്രില്‍ 03 തിയ്യതികളില്‍ രണ്ട് ഡോസ് കോവാക്സിന് മന്മോഹന് സിംഗ് സ്വീകരിച്ചിരുന്നു. മുന്‍കരുതലിന്റെ ഭാഗമായിട്ടായിരുന്നു മുന്‍ പ്രധാനമന്ത്രിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തെ തന്നെ പ്രതിസന്ധിയിലാക്കിയ കോവിഡ് രണ്ടാം തരംഗം വരുതിയിലാക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ മന്മോഹന് സിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി മോദിക്ക് കത്തിലൂടെ അറിയിച്ചിരുന്നു.