India
കൊറോണ വൈറസിനെ കിട്ടുകയാണെങ്കില്‍ ഫഡ്‌നാവിസിന്റെ മുഖത്ത് തേക്കുമെന്നു ശിവസേനാ എം.എല്‍.എ
India

കൊറോണ വൈറസിനെ കിട്ടുകയാണെങ്കില്‍ ഫഡ്‌നാവിസിന്റെ മുഖത്ത് തേക്കുമെന്നു ശിവസേനാ എം.എല്‍.എ

Web Desk
|
20 April 2021 2:48 AM GMT

ബ്രുക് ഫാർമ കമ്പനിയുടെ ഉടമകൾ 60,000 പായ്ക്ക് റെംഡെസിവർ പൂഴ്ത്തിവച്ചിരിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചത്

കൊറോണ വൈറസിനെ കിട്ടുകയാണെങ്കില്‍ താന്‍ അതു ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മുഖത്ത് തേയ്ക്കുമെന്നു ശിവസേനാ എം.എല്‍.എ സഞ്ജയ് ഗെയ്ക്ക്വാാദ്. വൈറസ് രോഗങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള റംഡെസിവിര്‍ എന്ന മരുന്ന് വിദേശത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ ഉടലെടുത്ത രാഷ്ട്രീയ വിവാദത്തിന്റെ പശ്ചാത്തലത്തിലാണു സേനാ എം.എല്‍.എയുടെ പ്രതികരണം.

സർക്കാർ സംവിധാനങ്ങളിലൂടെ മാത്രമേ റെംഡെസിവർ വിതരണം ചെയ്യാവൂ എന്നാണു വ്യവസ്ഥയെന്നിരിക്കെ, ബി.ജെ.പി നേതാക്കൾ അവ പൂഴ്ത്തിവയ്ക്കാൻ ശ്രമം നടത്തിയെന്നാണ് മഹാരാഷ്ട്ര സർക്കാരിനു നേതൃത്വം നൽകുന്ന മഹാ വികാസ് അഘാഡിയിലെ സഖ്യകക്ഷികളായ ശിവസേനയും എൻ.സി.പിയും കോൺഗ്രസും ആരോപിക്കുന്നത്.

കേന്ദ്രഭരണപ്രദേശമായ ദമനിലുള്ള ബ്രുക് ഫാർമ കമ്പനിയുടെ ഉടമകൾ 60,000 പായ്ക്ക് റെംഡെസിവർ പൂഴ്ത്തിവച്ചിരിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചത്. കയറ്റുമതി നിരോധിച്ചിരിക്കെ കാർഗോ വിമാനത്തിൽ അവ വിദേശത്തേക്ക് അയയ്ക്കാൻ പദ്ധതിയുണ്ടെന്നും പൊലീസിനു സൂചന ലഭിച്ചിരുന്നു. ഇതനുസരിച്ച് കമ്പനി ഡയറക്ടറും മുംബൈ നിവാസിയുമായ രാജേഷ് ദോകാനിയയെ ബാന്ദ്ര-കുർള കോംപ്ലക്സിലെ പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാത്രി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അതിനു പിന്നാലെ നിയമസഭാ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസും നിയമസഭാ കൗൺസിൽ പ്രതിപക്ഷ നേതാവ് പ്രവീൺ ധരേക്കറും മറ്റു ബിജെപി നേതാക്കളും പൊലീസ് സ്റ്റേഷനിൽ പാഞ്ഞെത്തി.

ഫഡ്‌നാവിസ് ഉള്പ്പെറടെ ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നതാണു ശിവസേനാ എം.എല്‍.എയെ പ്രകോപിപ്പിച്ചത്. മഹാവ്യാധിയുടെ കാലത്ത് ഫഡ്‌നാവിസായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ എന്തുചെയ്യുമായിരുന്നു എന്ന സംശയവും അദ്ദേഹം ഉയര്ത്തിഡ. രോഗവ്യാപനത്തിന്റെണ നാളുകളില്‍ സംസ്ഥാനത്തെ മന്ത്രിമാര്ക്കു പിന്തുണ നല്കേുണ്ടതിനു പകരം അവരെ പരിഹസിക്കാനാണു ബിജെപിയുടെ ശ്രമം.

ഫഡ്‌നാവിസും ബിജെപി നേതാക്കളായ പ്രവീണ്‍ ദാരേക്കറും ചന്ദ്രകാന്ത് പാട്ടീലും ഉള്പ്പെ ടെയുള്ളവര്‍ കേവലം രാഷ്ട്രീയലാഭത്തിനായി പ്രവര്ത്തി ക്കുകയാണ്. റംഡെസിവിര്‍ മരുന്ന് സംസ്ഥാനത്ത് വിതരണം ചെയ്യരുതെന്ന് കേന്ദ്രസര്ക്കാാര്‍ മരുന്നു കമ്പനികള്ക്ക് നിര്ദേതശം നല്കിംയിരിക്കുകയാണെന്നും സഞ്ജയ് ഗെയ്ക്ക്വാുദ് ആരോപിച്ചു.

Similar Posts