India
വാക്‌സിനെടുത്തവര്‍ക്ക് സ്ഥിരനിക്ഷേപത്തിന് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് ബാങ്കുകള്‍
India

വാക്‌സിനെടുത്തവര്‍ക്ക് സ്ഥിരനിക്ഷേപത്തിന് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് ബാങ്കുകള്‍

Web Desk
|
8 Jun 2021 5:46 AM GMT

പുതിയ നിക്ഷേപങ്ങള്‍ക്കാണ് അധിക പലിശ വാഗ്ദാനം ചെയ്തിരിക്കുന്നത്.

കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് സ്ഥിരനിക്ഷേപത്തിന് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് ബാങ്കുകള്‍. പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പൊതുമേഖല ബാങ്കുകള്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്നത്. പുതിയ നിക്ഷേപങ്ങള്‍ക്കാണ് അധിക പലിശ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഒരു ഡോസെങ്കിലും വാക്‌സിനെടുത്തവര്‍ക്ക് സ്ഥിരനിക്ഷേപനത്തിന് 0.30 ശതമാനം അധികപലിശയാണ് യൂക്കോ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 999 ദിവസം കാലാവധിയുള്ള നിക്ഷേപത്തിനാണ് അധിക പലിശ ലഭിക്കുക.

സെന്‍ട്രല്‍ ബാങ്കിന്റെ പദ്ധതി പ്രകാരം വാക്‌സിനെടുത്ത നിക്ഷേപകര്‍ക്ക് കാല്‍ശതമാനം പലിശയാണ് അധികം നല്‍കുക. ഇമ്യൂണ്‍ ഇന്ത്യ ഡെപ്പോസിറ്റി സ്‌കീം എന്ന പേരിലാണ് പദ്ധതി അറിയപ്പെടുന്നത്. 1,111 ദിവസം കാലാവധിയുള്ള നിക്ഷപങ്ങള്‍ക്കാണ് വര്‍ധിപ്പിച്ച പലിശ ലഭിക്കുക.

Related Tags :
Similar Posts