തെരുവിലെ കുഞ്ഞുങ്ങള്‍ക്ക് സ്വന്തം ഭക്ഷണം വിളമ്പി ട്രാഫിക് പൊലീസുകാരന്; ഹൃദയം തൊട്ട് ഒരു വീഡിയോ
|ഹൈദരാബാദിൽ നിന്നുള്ള ട്രാഫിക് പൊലീസുകാരനായ മഹേഷ് കുമാർ എന്നയാളാണ് അനാഥരായ കുഞ്ഞുങ്ങള്‍ക്ക് അന്നമൂട്ടിയത്
മഹാമാരിക്കിടയിലും ഹൃദയത്തെ തൊടുന്ന ചില സംഭവങ്ങളാണ് പ്രതീക്ഷകള്‍ നല്‍കുന്നത്. ഉള്ളവന് ഇല്ലാത്തവന് കൊടുക്കുന്ന മുഹൂര്‍ത്തങ്ങള്‍.. ചിലരുണ്ട് ആകെയുള്ളത് പോലും മറ്റുള്ളവരുടെ സന്തോഷത്തിനായി വിട്ടുനല്കുന്നവര്..അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്വന്തം പാത്രത്തിലെ ഭക്ഷണം തെരുവിലെ കുഞ്ഞുങ്ങള്‍ക്ക് നല്കുന്ന ട്രാഫിക് പൊലീസുകാരന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
ഹൈദരാബാദിൽ നിന്നുള്ള ട്രാഫിക് പൊലീസുകാരനായ മഹേഷ് കുമാർ എന്നയാളാണ് അനാഥരായ കുഞ്ഞുങ്ങള്‍ക്ക് അന്നമൂട്ടിയത്. ഡ്യൂട്ടിക്കിടെയാണ് മഹേഷ് കുമാർ വഴിയരികിൽ ഇരിക്കുന്ന കുഞ്ഞുങ്ങളെ കാണുന്നത്. റോഡരികിൽ ഇരുന്ന് ഭക്ഷണത്തിനായും പണത്തിനായും യാചിക്കുന്ന കുരുന്നുകളെ കണ്ടപ്പോൾ വാഹനം നിർത്തി തന്റെ കയ്യിലുണ്ടായിരുന്ന ഭക്ഷണം മഹേഷ് കുമാർ കുഞ്ഞുങ്ങൾക്കായി നൽകുകയായിരുന്നു. തെലങ്കാന പൊലീസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് പൊലീസുകാരനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
#ActOfKindness
— Telangana State Police (@TelanganaCOPs) May 17, 2021
Panjagutta Traffic Police Constable Mr. Mahesh while performing patrolling duty @Somajiguda noticed two children requesting others for food at the road side, immediately he took out his lunch box & served food to the hungry children. pic.twitter.com/LTNjihUawn