India
അധികാരത്തിലിരിക്കുന്ന മതഭ്രാന്ത൪ ലക്ഷദ്വീപിനെ തക൪ക്കുന്നു; രാഹുല്‍ ഗാന്ധി
India

അധികാരത്തിലിരിക്കുന്ന മതഭ്രാന്ത൪ ലക്ഷദ്വീപിനെ തക൪ക്കുന്നു; രാഹുല്‍ ഗാന്ധി

Web Desk
|
26 May 2021 9:51 AM GMT

ലക്ഷദ്വീപ്​ ജനതയ്ക്കൊപ്പം താൻ എക്കാലവും അടിയുറച്ചുനിൽക്കുമെന്നും​ രാഹുല്‍ ട്വീറ്റ് ചെയ്തു.

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മഹാസമുദ്രത്തിലെ ഇന്ത്യൻ രത്​നമാണ്​ ലക്ഷദ്വീപ്. അധികാരത്തിലിരിക്കുന്ന മതഭ്രാന്ത൪ ലക്ഷദ്വീപിനെ തക൪ക്കുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ലക്ഷദ്വീപ്​ ജനതയ്ക്കൊപ്പം താൻ എക്കാലവും അടിയുറച്ചുനിൽക്കുമെന്നും​ അദ്ദേഹം ട്വീറ്റ് ചെയ്തു.

ലക്ഷദ്വീപിലെ ജന​ങ്ങളോട്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നേരത്തെ രംഗത്ത് വന്നിരുന്നു. അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ പ​ദ​വി​യി​ൽനിന്ന്​​ പ്ര​ഫു​ൽ പ​​ട്ടേ​ലി​നെ തിരിച്ചുവിളിക്കണമെന്ന ആവശ്യമാണ് പ്രിയങ്ക ഉന്നയിച്ചത്.

ലക്ഷദ്വീപിന്‍റെ സമാധാനവും സംസ്​കാരവും നശിപ്പിക്കുക മാത്രമല്ല, അന്യായമായ നിയന്ത്രണങ്ങൾ ഏർപെടുത്തി ദ്വീപിലെ ജനസമൂഹത്തെ പീഡിപ്പിക്കുകയാണ്​ പ​ട്ടേല്‍ ചെയ്യുന്നതെന്ന്​ കോൺഗ്രസ്​ ജനറൽ സെക്രട്ടറി അജയ്​ മാക്കൻ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Similar Posts