കോവിഡിന്റെ മൂന്നാം തരംഗത്തെ തടയാം; വേണ്ടത് ശക്തമായ പ്രതിരോധ നടപടികളെന്ന് കേന്ദ്രം
|രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം തീര്‍ച്ചയായും സംഭവിക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ കോവിഡിന്റെ മൂന്നാം തരംഗത്തെ തടയാനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രാദേശിക തലം മുതല്‍ എത്രത്തോളം ഫലപ്രദമായി പ്രതിരോധം നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇതെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡ്വൈസര്‍ കെ. വിജയരാഘവന് വ്യക്തമാക്കി. ഡല്‍ഹിയില്‍ ആരോഗ്യമന്ത്രാലയത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം തീര്‍ച്ചയായും സംഭവിക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജരാകണമെന്ന് സുപ്രീംകോടതി മുന്നറിയിപ്പും നല്‍കിയിരുന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വാക്സിൻ നൽകാൻ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വാക്സിനേഷന് പ്രക്രിയയുടെ മൂന്നാം ഘട്ടത്തില്‍ 11.81 ലക്ഷം പേര്‍ക്ക് വാക്സിന് നല്‍കിയെന്നും 16.50 കോടി ഡോസ് വാക്സിനാണ് ഇതുവരെ എല്ലാ വിഭാഗത്തിലുംപെട്ടവര്ക്കായി നല്‍കിയതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ആരതി അഹൂജ പറഞ്ഞു. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്നാട്, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍, ഹരിയാന, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ കേസ് ലോഡ് വളരെ കൂടുതലാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
If we take strong measures, the third wave may not happen in all the places or indeed anywhere at all. It depends much on how effectively the guidance is implemented at the local level, in the states, in districts & in the cities everywhere: Principal Scientific Advisor to Centre pic.twitter.com/9SFcHOaFEW
— ANI (@ANI) May 7, 2021