രാജസ്ഥാനിൽ 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി
|3000 കോടി രൂപ വകയിരുത്തുമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്
രാജസ്ഥാനിൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. വാക്സിനേഷനായി സംസ്ഥാന സർക്കാർ 3000 കോടി രൂപ വകയിരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാജസ്ഥാൻ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
'3000 കോടി രൂപ ചെലവഴിച്ച് സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ കോവിഡ് വാക്സിൻ ഏർപ്പെടുത്താൻ രാജസ്ഥാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാന സർക്കാരുകളുടെ ആവശ്യമനുസരിച്ച്, 18 വയസ് മുതൽ 45 വയസ് വരെ പ്രായമുള്ള യുവാക്കൾക്കും 45 വയസിനും 60 വയസിനും മുകളിൽ പ്രായമുള്ളവർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന്റെ ചിലവ് താങ്ങാനുള്ള ശേഷി കേന്ദ്ര സർക്കാരിനുണ്ടാവണമായിരുന്നു. അങ്ങനെയെങ്കിൽ സംസ്ഥാനങ്ങളുടെ ബജറ്റിനെ ബാധിക്കുമായിരുന്നില്ല' - അശോക് ഗെഹ്ലോട്ട് ട്വീറ്റിൽ പറഞ്ഞു.
यह बेहतर होता कि राज्य सरकारों की मांग के अनुसार भारत सरकार 60 वर्ष एवं 45 वर्ष से अधिक आयुवर्ग की तरह ही 18 वर्ष से 45 वर्ष तक की आयु के युवाओं के वैक्सीनेशन का खर्च भी उठा लेती तो राज्यों का बजट डिस्टर्ब नहीं होता।
— Ashok Gehlot (@ashokgehlot51) April 25, 2021
15,355 പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജസ്ഥാനിലെ ആകെ കേസുകൾ 4.98 ലക്ഷം ആയി. ശനിയാഴ്ച്ച സംസ്ഥാനത്ത് 74 പേരാണ് രോഗം ബാധിച്ച് മരിച്ചത്. അതോടെ ആകെ മരണം 3,527 ആയി. ആക്ടീവ് കേസുകളുടെ എണ്ണം 1.17 ലക്ഷത്തിൽ നിന്നും 1.27 ലക്ഷമായും ഉയർന്നിട്ടുണ്ട്. അതേസമയം. ഇതുവരെ 3.67 ലക്ഷം ആളുകൾ സംസ്ഥാനത്ത് കോവിഡ് മുക്തരായി.