മരണം 'പൂജ്യം': രണ്ടാം തരംഗത്തില്‍ ആദ്യമായി പ്രതിദിന കോവിഡ് മരണമില്ലാതെ ഝാര്‍ഖണ്ഡ്
|രണ്ടാം കോവിഡ് തരംഗത്തിൽ കേസുകൾ കുതിച്ചുയർന്നതിനാൽ ജൂൺ 17 വരെ ഝാർഖണ്ഡില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്
രണ്ടാം കോവിഡ് തരംഗത്തിൽ ആദ്യമായി പ്രതിദിന കോവിഡ് മരണനിരക്ക് പൂജ്യമായി ഝാർഖണ്ഡ്. ഇരുപത്തിനാല് മണിക്കൂറിനിടെ ഒറ്റ മരണം പോലും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തില്ല. എന്നാൽ പുതുതായി 239 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.
51 കോവിഡ് കേസുകൾ സ്ഥിരീകരിച്ച ചെയ്ത കിഴക്കൻ സിംഹഭൂം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. തലസ്ഥാനമായ റാഞ്ചി, ഹസാരിബാഗ് എന്നിവിടങ്ങളിൽ യഥാക്രമം 27, 23 കേസുകകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ കോവിഡ് മുക്തി നിരക്കിലും വർധനവ് രേഖപ്പെടുത്തി. 97.36 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി.
രണ്ടാം കോവിഡ് തരംഗത്തിൽ കേസുകൾ കുതിച്ചുയർന്നതിനാൽ ജൂൺ 17 വരെ ഝാർഖണ്ഡില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് 3,966 ആക്ടീവ് കേസുകളാണ് ഉള്ളത്. കോവിഡ് മരണം മാറ്റമില്ലാതെ മാറ്റമില്ലാതെ തുടരുകയാണ്, 5,082. 493 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് മുക്തരായത്.