ജനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ല; സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി
|വിഷയത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്നും യെദിയൂരപ്പ അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ സമ്പൂർണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തേണ്ടി വരുമെന്ന സൂചന നൽകി മുഖ്യമന്ത്രി യെദിയൂരപ്പ. ജനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്നും യെദിയൂരപ്പ അറിയിച്ചു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ലോക്ക്ഡൗൺ അനിവാര്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49,058 പേര്‍ക്കാണ് കര്‍ണാടകയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 23,706 കേസുകളും ബംഗളൂരു നഗരത്തില്‍ നിന്നു മാത്രം റിപ്പോര്‍ട്ട് ചെയ്തവയാണ്. കോവിഡ് കേസുകള്‍ വർധിക്കുന്നതിൽ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലാണ് കർണാടകയുടെ സ്ഥാനം.