India
മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു; പ്രതിദിന മരണനിരക്കും താഴേക്ക്
India

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു; പ്രതിദിന മരണനിരക്കും താഴേക്ക്

Web Desk
|
6 Jun 2021 4:17 PM GMT

12,557 പേർക്കാണ്​ ഇന്ന്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

മൂന്നു​ മാസത്തിന്​ ശേഷം മഹാരാഷ്​ട്രയിൽ ആദ്യമായി പ്രതിദിന കോവിഡ്​ കേസുകളില്‍ ഗണ്യമായ കുറവു രേഖപ്പെടുത്തി. 12,557 പേർക്കാണ്​ ഇന്ന്​ കോവിഡ്​ സ്ഥിരീകരിച്ചത്​. പ്രതിദിന മരണനിരക്കും രണ്ട് മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.

രണ്ടാം തരംഗത്തിൽ ഒരു ദിവസം 920 പേർ വരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്​ മരിച്ചിരുന്നു. 57,000 ന്​ മുകളിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം ഉയരുകയും ചെയ്​തിരുന്നു. കടുത്ത നിയന്ത്രണങ്ങളും വാക്​സിനേഷനും നടന്നതോടെയാണ്​ രോഗികളുടെ എണ്ണത്തില്‍ സാരമായ കുറവുണ്ടായത്.

14,433 പേരാണ് ഇന്ന് രോഗമുക്തരായത്. 95.05 ശതമാനമാണ് രോഗമുക്തിനിരക്ക്. നിലവില്‍ 1,85,527 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. കോവിഡ്​ കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തിയിരുന്നു. സംസ്ഥാനത്തെ അഞ്ചായി തിരിച്ച് ഘട്ടം ഘട്ടമായി അണ്‍ലോക്കിങ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

Similar Posts