India
India
രാജ്യത്തെ ഓക്സിജൻ ഉൽപാദനം പത്തിരട്ടിയായി വർധിച്ചുവെന്ന് നരേന്ദ്ര മോദി
|30 May 2021 7:34 AM GMT
പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മൻകീബാത്തിൽ സംസാരിക്കവെയാണ് മോദിയുടെ പരാമർശം.
രാജ്യത്തെ മെഡിക്കൽ ഓക്സിജൻ ഉൽപാദനം പത്തിരട്ടിയായി വർധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മൻകീബാത്തിൽ സംസാരിക്കവെയാണ് മോദിയുടെ പരാമർശം. രണ്ടാം മോദി സർക്കാർ അധികാരത്തിൽ രണ്ട് വർഷം പൂർത്തിയാക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത്.
സാധാരണ 900 മെട്രിക് ടൺ ഓക്സിജനാണ് ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നത്. ഇപ്പോഴത് 9500 ടണ്ണായി വർധിച്ചു. അതായത് മെഡിക്കൽ ഓക്സിജൻ ഉൽപാദനത്തിൽ പത്തിരട്ടിയുടെ വർധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. മോദി പറഞ്ഞു.
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. എങ്കിലും കോവിഡ് എന്ന വെല്ലുവിളി എത്ര വലുതായാലും അതിനെ രാജ്യം നേരിടും. സർവശക്തിയുമെടുത്ത് കോവിഡിനെതിര പോരാടാൻ രാജ്യം തയ്യാറാണ്. മോദി പറഞ്ഞു.