രണ്ടര ലക്ഷം പിന്നിട്ട് കോവിഡ് കേസുകള്‍: 24 മണിക്കൂറിനിടെ 1761 മരണം
|തുടര്‍ച്ചയായി ആറാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,80,530 ആയി ഉയര്‍ന്നു.
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 2,59,170 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്താകമാനം ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. 20,31,977 പേരാണ് നിലവിൽ കോവിഡിന് ചികിത്സയിലുള്ളത്. 1761 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവന് നഷ്ടപ്പെട്ടത്.
തുടര്‍ച്ചയായി ആറാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,80,530 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,54,761 പേര് കോവിഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,31,08,582 ആയി.
അതേസമയം വാക്സിനേഷൻ നടപടികൾ ഊർജിതമാക്കണമെന്ന് കേന്ദ്രം ആവർത്തിക്കുമ്പോഴും സംസ്ഥാനങ്ങളിൽ വാക്സിൻ ക്ഷാമം രൂക്ഷമാവുകയാണ്. ഓക്സിജന്റെയും ഐ.സി.യു കിടക്കകളുടെയും ലഭ്യതകുറവ് പല സംസ്ഥാനങ്ങൾക്കും വെല്ലുവിളിയാവുന്നു. തമിഴ്നാട്ടിലെ വെല്ലൂർ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ ഏഴ് കോവിഡ് രോഗികൾ മരിച്ചു. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ ഇന്ന് മുതൽ രാത്രി കാല കർഫ്യൂ നിലവിൽ വരും. രാജസ്ഥാനിൽ മെയ് മൂന്ന് വരെ സബൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഉത്തർപ്രദേശിൽ അഞ്ച് നഗരങ്ങളിൽ ലോക്ഡൗൻ നടപ്പാക്കാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു.