ആശുപത്രി കിടക്ക അഴിമതിയില്‍ മുസ്‍ലിം വിദ്വേഷ പ്രചാരണം; തേജസ്വി സൂര്യയുടെ വർഗീയതയ്ക്ക് വാക്‌സിൻ വേണമെന്ന് കോൺഗ്രസ്
|കോവിഡ് കേന്ദ്രത്തിലെ 205 ജീവനക്കാരില്‍ 17 മുസ്‍ലിംകളുടെ പേരുകള്‍ മാത്രം തിരഞ്ഞെടുത്തായിരുന്നു ബിജെപി എംപിയുടെ പ്രചാരണം
കർണാടകയിൽ കോവിഡ് ആശുപത്രികളില്‍ കിടക്കകൾക്കായി അഴിമതി നടക്കുന്നതായുള്ള ആരോപണത്തിൽ മുസ്‍ലിം വിദ്വേഷത്തിന് ശ്രമിച്ച ബിജെപി എംപി തേജസ്വി സൂര്യയ്‌ക്കെതിരെ വിമർശനമുയരുന്നു. സൂര്യയുടെ വർഗീയതയ്ക്കാണ് വാക്‌സിൻ വേണ്ടതെന്ന് കോൺഗ്രസ് ആരോപിച്ചു.
This despicable guy #tejasvisurya has a problem in these short staffed #Covid times with the appointment of Muslim staff? That's his priority! Playing communal politics in the pandemic is an utter shame!!! Shame!!!pic.twitter.com/mjjboZScUW
— Sangita (@Sanginamby) May 5, 2021
ബംഗളൂരു സൗത്ത് മുനിസിപ്പിൽ മേഖലയിലെ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് കിടക്കകൾ പണം വാങ്ങി നൽകുന്നതായാണ് പരാതി ഉയര്‍ന്നത്. പരാതി ഏറ്റുപിടിച്ച ബിജെപിയുടെ ബംഗളൂരു സൗത്ത് എംപിയ തേജസ്വി സൂര്യ സംഭവം മതവിദ്വേഷത്തിനുള്ള അവസരമാക്കുകയായിരുന്നു. ബിബിഎംപി സൗത്ത് വാർറൂമിലെ 17 മുസ്‍ലിം ജീവനക്കാരുടെ പേര് എടുത്തുപറഞ്ഞായിരുന്നു സൂര്യ അഴിമതി ആരോപണം നടത്തിയത്. എന്നാല്‍, പരാതി ഉയര്‍ന്നതിനു പിറകെ സംഭവത്തിൽ രോഹിത്, നേത്ര എന്നിങ്ങനെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ കിടയ്ക്കക്ക് 25,000 മുതൽ 50,000 രൂപ വരെ വാങ്ങിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
I actually thought for sometime that Tejasvi Surya was doing everyone a service and then BOOM.
— Dhanya Rajendran (@dhanyarajendran) May 5, 2021
കിടക്ക അഴിമതിയെ മുസ്‍ലിം ഉദ്യോഗസ്ഥന്മാരുടെ പേരിലേക്ക് ചേർത്ത് വിദ്വേഷ പ്രചാരണം നടത്താനാണ് തേജസ്വി സൂര്യ ശ്രമിച്ചത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമുയർന്നിട്ടുണ്ട്. ബിബിഎംപി സൗത്ത് കോവിഡ് കേന്ദ്രത്തിൽ 205 ജീവനക്കാരുണ്ട്. എന്നാൽ, ഇതിൽ 17 മുസ്‍ലിം പേരുകൾ മാത്രം തിരഞ്ഞെടുത്തു പ്രചാരണം നടത്തുകയാണ് തേജസ്വി ചെയ്തതെയന്നും ഇത് താണ പരിപാടിയാണെന്നും കോൺഗ്രസിന്റെ രാജ്യസഭാ എംപിയായ സയ്യിദ് നസീർ ഹുസൈൻ കുറ്റപ്പെടുത്തി. ഇതിന് മുൻപ് തബ്ലീഗ് ജമാഅത്ത് വിഷയത്തിലടക്കം സാമുദായിക സ്പർധയ്ക്കിടയാക്കുന്ന പ്രചാരണങ്ങൾ തേജസ്വി സൂര്യ നടത്തിയിരുന്നെന്നും സയ്യിദ് നസീർ ആരോപിച്ചു.