India
ശശി തരൂരിനെ അയോഗ്യനാക്കണം: സ്പീക്കര്‍ക്ക് ബിജെപി നേതാവിന്‍റെ കത്ത്
India

ശശി തരൂരിനെ അയോഗ്യനാക്കണം: സ്പീക്കര്‍ക്ക് ബിജെപി നേതാവിന്‍റെ കത്ത്

Web Desk
|
25 May 2021 7:58 AM GMT

'രാജ്യത്തെയും ജനങ്ങളെയും തരൂര്‍ നാണം കെടുത്തി. ശത്രുരാജ്യങ്ങളെ സഹായിക്കുന്നു'

ശശി തരൂര്‍ എംപിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കണമെന്ന് ബിജെപി നേതാവ് നിഷികാന്ത് ദുബേ. ഇക്കാര്യം ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് ദുബേ കത്തയച്ചു.

ബി.1.617നെ കോവിഡിന്‍റെ ഇന്ത്യന്‍ വകഭേദം എന്നു വിശേഷിപ്പിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ ട്വീറ്റിനെതിരെയാണ് ദുബേയുടെ കത്ത്. ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റത്തിന്‍റെ അങ്ങേയറ്റം എന്നാണ് ദുബേ വിശേഷിപ്പിച്ചത്. ലോകാരോഗ്യ സംഘടന തന്നെ അത്തരം ഒരു വകഭേദമില്ലെന്ന് പറഞ്ഞിട്ടുണ്ട്. അപ്പോഴാണ് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗവും നയതന്ത്ര പരിചയവുമുള്ള തരൂര്‍ 'ഇന്ത്യന്‍ വകഭേദം' എന്ന പദം ഉപയോഗിച്ചതെന്ന് ദുബൈ കുറ്റപ്പെടുത്തി.

തരൂര്‍ ഇന്ത്യക്കാരോട് പങ്കുവെച്ചത് അശാസ്ത്രീയമായ വിവരങ്ങളാണ്. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഇന്ത്യന്‍ വകഭേദം എന്ന പദം നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെയാണ് രാജ്യത്തെയും ജനങ്ങളെയും തരൂര്‍ നാണം കെടുത്തുന്നത്. ശത്രുരാജ്യങ്ങളെ സഹായിക്കുന്നതാണ് എംപിയുടെ ട്വീറ്റെന്നും ദുബേ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയെ കോവിഡിന്‍റെ പേര് പറഞ്ഞ് അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ടൂള്‍ കിറ്റ് രൂപീകരിച്ചെന്ന ബിജെപി ആരോപണത്തിന്‍റെ തുടര്‍ച്ചയാണ് തരൂരിനെതിരായ പരാതി. കോവിഡ് പ്രതിരോധത്തിലെ വീഴ്ചയും വാക്സിന്‍ ദൌര്‍ലഭ്യവും ചൂണ്ടിക്കാട്ടി മോദി സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഗൂഢാലോചനയാണെന്നാണ് ബിജെപിയുടെ വാദം. അതേസമയം കോണ്‍ഗ്രസിന്‍റെ ടൂള്‍ കിറ്റ് എന്നുപറഞ്ഞ് ബിജെപി വക്താവ് സാംബിത് പത്ര പങ്കുവെച്ച ഡോക്യുമെന്‍റ് കൃത്രിമം ആണെന്ന് ട്വിറ്റര്‍ അടയാളപ്പെടുത്തുകയുണ്ടായി.

Similar Posts