കോവിഡ് രണ്ടാം തരംഗം; ഇന്ത്യക്കാര്‍ക്ക് 'കൈലാസത്തിലേക്ക്' വിലക്കേര്‍പ്പെടുത്തി നിത്യാനന്ദ
|രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് 'കൈലാസത്തിലേക്ക്' വിലക്കേര്‍പ്പെടുത്തി സ്വാമി നിത്യാനന്ദ. ഇന്ത്യക്ക് പുറമേ ബ്രസീല്‍, യൂറോപ്യന്‍ യൂണിയന്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും കൈലാസത്തിലേക്ക് പ്രവേശനം നിരോധിച്ചതായി നിത്യാനന്ദ പ്രസ്താവനയില്‍ അറിയിച്ചു.
KAILASA's #PresidentialMandate
— KAILASA'S SPH JGM HDH Nithyananda Paramashivam (@SriNithyananda) April 20, 2021
Executive order directly from the #SPH for all the embassies of #KAILASA across the globe. #COVID19 #COVIDSecondWaveInIndia #CoronaSecondWave #Nithyananda #Kailaasa #ExecutiveOrder pic.twitter.com/I2D0ZvffnO
2019 ലാണ് നിത്യാനന്ദ കൈലാസം എന്ന രാജ്യം പ്രഖ്യാപിച്ച് ആശ്രമം തുടങ്ങുന്നത്. ലൈംഗികാതിക്രമ പരാതികളെ തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് നിത്യാനന്ദ ഇന്ത്യയില്‍ നിന്നും രക്ഷപ്പെടുന്നത്. പിന്നീട് ഇക്വഡോറിന് സമീപമുള്ള സ്വകാര്യ ദ്വീപ് വിലക്ക് വാങ്ങിയാണ് സ്വന്തമായി രാജ്യം സ്ഥാപിച്ചത്. പുതിയ സെന്‍ട്രല്‍ ബാങ്കും കൈലാഷിയന്‍ ഡോളര്‍ എന്ന പേരില്‍ കറന്‍സിയും രാജ്യത്തുണ്ടാക്കിയിരുന്നു. യു.എനിനോട് കൈലാസത്തിന് പ്രത്യേക രാജ്യ പദവി നല്‍കാനും നിത്യാനന്ദ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതെ സമയം നിത്യാനന്ദയുടെ പുതിയ വിലക്ക് പ്രഖ്യാപനത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പരിഹാസവും ട്രോളും ഉയരുകയാണ്.