'ഇത് നമ്മുടെ സംസ്കാരമാണോ, അല്ലേയല്ല'; ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ പൊങ്ങിക്കിടന്ന സംഭവത്തില്‍ ബിഹാര്‍ ജലസേചന വകുപ്പ് മന്ത്രി
|മൃതദേഹങ്ങൾ ഏത് സംസ്ഥാനത്ത് നിന്നാണ് വരുന്നതെന്ന് എനിക്ക് പരസ്യമായി പറയാൻ കഴിയില്ല, പക്ഷെ അത് അന്വേഷണത്തിന്‍റെ പരിധിയില്‍ വരുന്ന കാര്യമാണ്
ഗംഗാ നദിയിലൂടെ ഒഴുകിയ മൃതദേഹങ്ങള്‍ ബിഹാറില്‍ നിന്നുള്ളതല്ലെന്നും അത് നമ്മുടെ സംസ്കാരമല്ലെന്നും ജലസേചന വകുപ്പ് മന്ത്രി സഞ്ജയ് കുമാര്‍ ഝാ. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബിഹാറിലും ഉത്തര്‍പ്രദേശിലും മൃതദേഹങ്ങള്‍ പൊങ്ങിക്കിടന്ന സംഭവത്തെത്തുടര്‍ന്നാണ് മന്ത്രിയുടെ പ്രസ്താവന.
''ഇതാണ് നമ്മുടെ സംസ്കാരം എന്ന് നിങ്ങൾ കരുതുന്നുണ്ടോ? അല്ലേയല്ല. ഗംഗാ നദിയിൽ പൊങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈ മൃതദേഹങ്ങൾ ബീഹാറിൽ നിന്നുള്ളതല്ല. വിശുദ്ധ ഗംഗാ നദിയിൽ മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്നത് കണ്ടെത്തിയപ്പോള്‍ത്തന്നെ ഞെട്ടിപ്പോയി. ഈ വാർത്ത കണ്ടതിനുശേഷം ഉടനടി ഉചിതമായ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം.'' സഞ്ജയ് കുമാര്‍ ഝാ പറഞ്ഞു
''ഗംഗാ നദിയിൽ പലയിടത്തും ഞങ്ങൾ വലകൾ സ്ഥാപിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ഏത് സംസ്ഥാനത്ത് നിന്നാണ് വരുന്നതെന്ന് എനിക്ക് പരസ്യമായി പറയാൻ കഴിയില്ല, പക്ഷെ അത് അന്വേഷണത്തിന്‍റെ പരിധിയില്‍ വരുന്ന കാര്യമാണ്.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഗംഗയിലും അതിന്‍റെ കൈവഴികളിലും മൃതദേഹങ്ങൾ വലിച്ചെറിയുന്നത് തടയാൻ കേന്ദ്രം ഉത്തർപ്രദേശിനോടും ബീഹാറിനോടും ആവശ്യപ്പെട്ടു.