വീടുകളില്‍ സൗജന്യമായി ഓക്സിജൻ എത്തിച്ചു നൽകാൻ പദ്ധതിയുമായി 'ഓല'
|രോഗം ഭേദമായവരുടെ പക്കൽ മരുന്നുകൾ മിച്ചമുണ്ടങ്കിൽ അത് പാഴാക്കാതെ തിരിച്ചെടുക്കുവാനും പദ്ധതിയുണ്ടെന്ന് ഓല അറിയിച്ചു.
കോവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെ രാജ്യം നേരിടുന്ന വിഭവ ക്ഷാമം പരിഹരിക്കുന്നതിന് പിന്തുണയുമായി ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഓല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജൻ കോൺസന്‍റ്രേറ്ററുകളും, മരുന്നുകളും സൗജന്യമായി എത്തിക്കുമെന്ന് ഓല പ്രഖ്യാപിച്ചു.
We must come together and help our communities during these unprecedented times. Today we're announcing the O2forIndia initiative in partnership with @GiveIndia to provide free and easy access to oxygen concentrators to those in need. @foundation_ola #O2forIndia 1/2 pic.twitter.com/AnQnG4dgqg
— Bhavish Aggarwal (@bhash) May 10, 2021
ആവശ്യക്കാർക്ക് ഓല ആപ് വഴി തന്നെ കോൺസന്റ്രേറ്ററുകൾ ആവശ്യപ്പെടാവുന്നതാണ്. കമ്പനി അത് സൗജന്യമായി വീടുകളിൽ എത്തിച്ചുതരും. പ്രതിസന്ധിഘട്ടങ്ങളിൽ നമുക്ക് ഒന്നിച്ച് നിന്ന് പരസ്പരം കൈത്താങ്ങാകാം എന്നും ഓല സി.ഇ.ഒ ഭവിശ് അഗർവാൾ ട്വിറ്ററിൽ കുറിച്ചു. ഇതിന്റെ ഭാഗമായി ഡൊണേഷൻ പ്ലാറ്റ്ഫോമായ 'ഗിവ് ഇന്ത്യ'യുമായി ചേർന്ന് ഓടു ഫോർ ഇന്ത്യ (O2forIndia) പദ്ധതി ആരംഭിച്ചതായും, രാജ്യത്തെവിടേക്കും സൗജന്യമായി ഓക്സിജൻ എത്തിക്കുമെന്നും കമ്പനി അറിയിച്ചു.
We must come together and help our communities during these unprecedented times. Today we're announcing the O2forIndia initiative in partnership with @GiveIndia to provide free and easy access to oxygen concentrators to those in need. @foundation_ola #O2forIndia 1/2 pic.twitter.com/AnQnG4dgqg
— Bhavish Aggarwal (@bhash) May 10, 2021
അവശ്യ മരുന്നുകൾ എത്തിക്കുന്നതിന് പുറമെ, രോഗം ഭേദമായവരുടെ പക്കൽ മരുന്നുകൾ മിച്ചമുണ്ടങ്കിൽ അത് പാഴാക്കാതെ തിരിച്ചെടുക്കുവാനും പദ്ധതിയുണ്ടെന്ന് ഓല അറിയിച്ചു. ബംഗളൂരുവിലാണ് പദ്ധതി ആരംഭിക്കുന്നത്. തുടർന്നുള്ള ഘട്ടത്തിൽ മറ്റു നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
നേരത്തെ, സമാനമായ രീതിയിൽ കോവിഡ് പശ്ചാതലത്തിൽ അടിയന്തര ഫുഡ് ഡെലിവറി സൗകര്യവുമായി സൊമാറ്റോയും രംഗത്തെത്തിയിരുന്നു. ഭക്ഷണം ആവശ്യമുള്ള രോഗികൾക്കും, ഐസൊലേഷനിൽ കഴിയുന്നവർക്കും മുൻഗണന ലഭിക്കുന്ന തരത്തിൽ ഭക്ഷണം എത്തിക്കുന്നതിനാണ് എമർജൻസി ഡെസലിവറി സൗകര്യം ആപിൽ ഒരുക്കിയിരിക്കുന്നതെന്ന് സൊമാറ്റോ സി.ഇ.ഒ ദിപീന്ദർ ഗോയൽ പറഞ്ഞു.