India
അസമില്‍ നാല് തവണ എം.എല്‍.എ ആയ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു
India

അസമില്‍ നാല് തവണ എം.എല്‍.എ ആയ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു

Web Desk
|
18 Jun 2021 10:32 AM GMT

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആള്‍ ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായി സഖ്യമുണ്ടാക്കിയതിനെ അദ്ദേഹം വിമര്‍ശിച്ചു.

അസമില്‍ നാല് തവണ എം.എല്‍.എ ആയ കോണ്‍ഗ്രസ് നേതാവ് രുപ്‌ജ്യോതി കുര്‍മി പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് യുവ നേതാക്കളെ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പാര്‍ട്ടിവിട്ടത്. കോണ്‍ഗ്രസിന്റെ തകര്‍ച്ചക്ക് കാരണം രാഹുല്‍ ഗാന്ധിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടി വിട്ടതിന് പിന്നാലെ ഇദ്ദേഹത്തെ പുറത്താക്കിയതായി കോണ്‍ഗ്രസ് അറിയിച്ചു. ജൂണ്‍ 21ന് രൂപ്‌ജ്യോതി ബി.ജെ.പിയില്‍ ചേരുമെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആള്‍ ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായി സഖ്യമുണ്ടാക്കിയതിനെ അദ്ദേഹം വിമര്‍ശിച്ചു. എ.ഐ.യു.ഡി.എഫുമായി സഖ്യമുണ്ടാക്കുന്നത് അപ്പര്‍ അസമില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് താന്‍ ഹൈക്കമാന്‍ഡിനോട് പറഞ്ഞിരുന്നു. എന്നാല്‍ അത് പരിഗണിച്ചില്ല. ഫലം വന്നപ്പോള്‍ താന്‍ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞുവെന്നും കുര്‍മി പറഞ്ഞു.

പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള യുവ നേതാക്കളെ വളരാന്‍ കോണ്‍ഗ്രസ് അനുവദിക്കാത്തതാണ് താന്‍ പാര്‍ട്ടി വിടാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലുള്ള ഹൈക്കമാന്‍ഡും അസമിലെ ഹൈക്കമാന്‍ഡും തങ്ങളെ കേള്‍ക്കാന്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts