India
India
ഓക്സിജൻ ടാങ്കറുകള്‍ക്ക് ടോൾ ഒഴിവാക്കി ദേശീയപാത അതോറിറ്റി
|9 May 2021 2:26 PM GMT
ആംബുലൻസുകളെ പോലെ തന്നെ എമർജൻസി വാഹനമായിട്ട് മെഡിക്കൽ ഓക്സിജൻ കൊണ്ടുപോകുന്ന വാഹനങ്ങളെ കാണണമെന്നാണ് നിർദേശം
രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ഗുണകരമായ തീരുമാനവുമായി നാഷണൽ ഹൈവേ അതോറിറ്റി രംഗത്ത്. ദ്രവരൂപത്തിലുള്ള ഓക്സിജനുമായി പോകുന്ന ടാങ്കറുകൾ ഇനി ടോൾ നൽകേണ്ടതില്ലെന്നാണ് ഇപ്പോൾ എൻഎച്ച്എഐ തീരുമാനിച്ചിരിക്കുന്നത്.
തങ്ങളുടെ കരാറുകാരുടെ പിന്തുണയോടെ ഓക്സജിൻ പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനമെടുത്തതിന് പിന്നാലെയാണ് ഈ തീരുമാനവും എടുത്തത്. രാജ്യത്ത് ഓക്സിജൻ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ഇത്തരത്തിലൊരു തീരുമാനം ഉണ്ടായത് അന്തർ സംസ്ഥാന യാത്രകൾ അടക്കം നടത്തുന്ന ഓക്സിജൻ ടാങ്കറുകൾക്ക് ഗുണകരമാക്കും.
കൂടാതെ മെഡിക്കൽ ഓക്സിജനുമായി പോകുന്ന ടാങ്കറുകൾക്ക് ടോൾ പ്ലാസകളിൽ പ്രത്യേകം പാതയുണ്ടാക്കാനും നിർദേശമുണ്ട്. ആംബുലൻസുകളെ പോലെ തന്നെ എമർജൻസി വാഹനമായിട്ട് മെഡിക്കൽ ഓക്സിജൻ കൊണ്ടുപോകുന്ന വാഹനങ്ങളെ കാണണമെന്നാണ് നിർദേശം.