India
ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു: ഈ മാസം വില കൂട്ടിയത് 16 തവണ
India

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു: ഈ മാസം വില കൂട്ടിയത് 16 തവണ

Web Desk
|
31 May 2021 1:57 AM GMT

ഒരു മാസത്തിനിടെ പെട്രോളിന് 3.47 രൂപ കൂടി. ഡീസലിന് കൂടിയത് 4.23 രൂപയാണ്.

ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 29 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്. ഈ മാസം വില കൂട്ടുന്നത് പതിനാറാം തവണയാണ്.

ഒരു മാസത്തിനിടെ പെട്രോളിന് 3.47 രൂപ വര്‍ധിപ്പിച്ചു. ഡീസലിന് ഒരു മാസത്തിനിടെ കൂട്ടിയത് 4.23 രൂപയാണ്. കൊച്ചിയിൽ ഇന്ന് പെട്രോളിന് 94.33 രൂപയും ഡീസലിന് 90.74 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 96.21 രൂപയും ഡീസലിന് 91.50 രൂപയുമായി.

മുംബൈയില്‍ പെട്രോള്‍ വില കഴിഞ്ഞ ദിവസം 100 കടന്നു. തുടര്‍ച്ചയായ വിലവര്‍ധനയെ തുടര്‍ന്ന് രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളില്‍ ഇന്ധനവില നേരത്തെ തന്നെ 100 കടന്നിട്ടുണ്ട്.

കേരളവും പശ്ചിമ ബംഗാളും ഉള്‍പ്പെടെ അഞ്ചിടത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ധനവില വര്‍ധനയുണ്ടായിരുന്നില്ല. വോട്ടെണ്ണല്‍ മെയ് 2ന് കഴിഞ്ഞതോടെയാണ് വില വര്‍ധന വീണ്ടും തുടങ്ങിയത്. മെയ് 4 മുതല്‍ 16 തവണ ഈ മാസം ഇന്ധനവില വില വര്‍ധിപ്പിച്ചു. കോവിഡ് രണ്ടാം തരംഗത്തില്‍ വലയുന്ന ജനങ്ങളുടെ നടുവൊടിക്കുന്ന വിധത്തിലാണ് ഇന്ധനവില കുതിക്കുന്നത്.

Similar Posts