12 വയസ്സുമുതലുള്ളവര്‍ക്ക് നല്‍കാം, ഇന്ത്യന്‍ വകഭേദത്തിനെതിരെയും ഫലപ്രദമെന്ന് ഫൈസര്‍
|ഫൈസര്‍ വാക്സിന് ഇന്ത്യന്‍ വകഭേദത്തിന് ഫലപ്രദമെന്ന് അവകാശപ്പെട്ട് നിര്‍മാതാക്കള്‍
തങ്ങളുടെ വാക്സിന് ഇന്ത്യയിൽ കൂടുതലായി കണ്ടുവരുന്ന ബി.1.617 വൈറസ് വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന അവകാശവാദവുമായി ഫൈസർ വാക്സിൻ നിർമാതാക്കൾ. ഇന്ത്യയില്‍ തങ്ങളുടെ വാക്സിൻ ഉപയോഗിക്കുന്നതിന് അടിയന്തര അനുമതി നൽകണമെന്നും അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസർ ആവശ്യപ്പെട്ടു. 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന് ഉചിതമാണെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായും ഫൈസര്‍ അറിയിച്ചു.
തങ്ങളുടെ വാദത്തിന് തെളിവായി രേഖകളും കമ്പനി അധികൃതര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒരു മാസം വരെ വാക്സിന് കോള്‍ഡ് സ്റ്റോറേജ് സംവിധാനത്തില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കും. രണ്ടു മുതല്‍ എട്ടു ഡിഗ്രി വരെ സെല്‍ഷ്യസിലാണ് ഇത് സൂക്ഷിക്കേണ്ടതെന്നും ഫൈസര്‍ വ്യക്തമാക്കുന്നു.
കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ജൂലൈ- ഒക്ടോബര്‍ മാസങ്ങളിലായി അഞ്ചുകോടി വാക്സിന് രാജ്യത്ത് വിതരണം ചെയ്യാന്‍ തയ്യാറാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ബി.1.617 വൈറസ് വകഭേദത്തിനെതിരെ തങ്ങളുടെ വാക്സിന് 87.9 ശതമാനം ഫലപ്രദമാണ് കമ്പനിയുടെ അവകാശവാദം. നഷ്ടപരിഹാരമുൾപ്പടെയുളള ഇളവുകൾ നൽകണമെന്നാണ് കമ്പനിയുടെ ആവശ്യം. കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകളാണ് ഇന്ത്യയിൽ നിലവില്‍ 18 വയസ്സുമുതലുള്ളവര്‍ക്ക് നല്കി വരുന്നത്.