തന്റെ കഴിവുകേടിനെ മറയ്ക്കാൻ കോവിഡ് പ്രതിസന്ധിയെ പ്രധാനമന്ത്രി അവഗണിച്ചതായി പ്രശാന്ത് കിഷോര്‍
|മഹാമാരിക്കെതിരായ പോരാട്ടത്തിൽ വിജയം അവകാശപ്പെടാൻ പ്രധാനമന്ത്രി ജനങ്ങളെ കബളിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് -19 പ്രതിസന്ധിയെ അവഗണിക്കുകയാണെന്ന് പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. രാജ്യത്തെ കൊറോണ വ്യാപനത്തിന്റെ ഗുരുതര അവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷമാണ് പ്രശാന്ത് കിഷോറിന്റെ പ്രസ്താവന. മഹാമാരിക്കെതിരായ പോരാട്ടത്തിൽ വിജയം അവകാശപ്പെടാൻ പ്രധാനമന്ത്രി ജനങ്ങളെ കബളിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
#ModiGovt handling of crisis:
— Prashant Kishor (@PrashantKishor) April 20, 2021
#1: ignore problem to hide lack of understanding & foresightedness
#2: suddenly take control, use bluff & bluster to claim victory
#3: if problem persists, pass it on to others
#4: when situation improves, return with Bhakts' army to take credit
മോഡി സർക്കാർ ഇങ്ങനെയാണ് കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തത്:
# 1: വിവേകത്തിന്റെയും ദീർഘദൃഷ്ടിയുടെയും അഭാവം മറക്കുന്നതിന് പ്രശ്നം അവഗണിക്കുക
# 2: പെട്ടെന്ന് നിയന്ത്രണം ഏറ്റെടുക്കുക, വളഞ്ഞ വഴികളിലൂടെ വിജയം അവകാശപ്പെടും
# 3: പ്രശ്നം നിലനിൽക്കുകയാണെങ്കിൽ, അത് മറ്റുള്ളവരുടെ തലയിലേക്കിടുക
# 4: സാഹചര്യം മെച്ചപ്പെടുമ്പോൾ വിജയത്തിന്റെ ക്രെഡിറ്റ് എടുക്കാൻ ഭക്തരുടെ സൈന്യവുമായി തിരിച്ചുവരിക, "കിഷോർ ട്വീറ്റ് ചെയ്തു.