India
കള്ളം പറയുന്നത് എന്തിന് ? യുപിയിലുള്ളത് ഓക്സിജന്‍ അടിയന്തരാവസ്ഥ
India

"കള്ളം പറയുന്നത് എന്തിന് ? യുപിയിലുള്ളത് ഓക്സിജന്‍ അടിയന്തരാവസ്ഥ"

Web Desk
|
26 April 2021 3:00 AM GMT

ഒട്ടും വികാരമില്ലാത്ത സർക്കാറിനെ ഇത്തരത്തിൽ യാഥാർഥ്യത്തോട് മുഖം തിരിച്ച് നിൽക്കാൻ സാധിക്കുകയുള്ളൂവെന്നും പ്രിയങ്ക ​ഗാന്ധി

സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്ന യു.പി മുഖ്യമന്ത്രിക്കെതിരെ കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. നിർവികാരമായ ഒരു സർക്കാരിനേ ദുരിത ഘട്ടത്തിലും ഇങ്ങനെ കള്ളം പറയാൻ സാധിക്കൂവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. യു.പിയിലെ കോവിഡ് ആശുപത്രികളിലോ സ്വകാര്യ ആശുപത്രികളിലോ ഓക്സിജൻ ക്ഷാമം ഇല്ലെന്നാണ് യോ​ഗി പറഞ്ഞത്. എന്നാൽ, ഓക്സിജൻ ക്ഷാമം സംബന്ധിച്ച പത്രറിപ്പോർട്ടുകൾ പങ്കുവെച്ച പ്രിയങ്ക ​ഗാന്ധി, സംസ്ഥാനത്ത് ഓക്സിജൻ അടിയന്തരാവസ്ഥയാണെന്ന് ട്വിറ്ററിൽ പറഞ്ഞു.

ഓക്സിജൻ ഇല്ലാത്തതിനാൽ ആശുപത്രിയിൽ ചികിത്സ നിഷേധിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ രോ​ഗികളുടെ സ്ഥാനത്ത് യോ​ഗി സ്വയമൊന്ന് സങ്കൽപ്പിക്കാൻ ശ്രമിക്കണമെന്നും പ്രിയങ്ക ​ഗാന്ധി പറഞ്ഞു. ഓക്സിജൻ ക്ഷാമത്തെ കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി നടപടിയെടുക്കുമെന്ന യോ​ഗിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയ ​ഗാന്ധി, വേണമെങ്കിൽ തന്റെ സ്വത്ത് പിടിച്ചെടുത്തോളു പക്ഷേ ദൈവത്തെയോർത്ത് സാഹചര്യത്തിന്റെ ​ഗുരുതരാവസ്ഥ മനസ്സിലാക്കണമെന്ന് പറഞ്ഞു.

ഈയൊരു ദുരന്ത നേരത്തും ജനങ്ങളോട് നുണ പറയുന്നത് എന്തിനുവേണ്ടിയാണ് ? യു.പിയിൽ ഓക്സിജൻ അടിയന്തരാവസ്ഥയാണുള്ളത്. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ നടപടിയുണ്ടാകണം. ഒട്ടും വികാരമില്ലാത്ത സർക്കാറിനെ ഇത്തരത്തിൽ യാഥാർഥ്യത്തോട് മുഖം തിരിച്ച് നിൽക്കാൻ സാധിക്കുകയുള്ളൂവെന്നും പ്രിയങ്ക ​ഗാന്ധി പറഞ്ഞു.

Similar Posts