India
വിദേശ സഹായം സ്വീകരിക്കുന്നത് വീരകൃത്യമല്ല, പരാജയം: രാഹുല്‍ ഗാന്ധി
India

വിദേശ സഹായം സ്വീകരിക്കുന്നത് വീരകൃത്യമല്ല, പരാജയം: രാഹുല്‍ ഗാന്ധി

Web Desk
|
10 May 2021 7:01 AM GMT

ചെയ്യേണ്ട പണി നേരത്തെ ചെയ്തിരുന്നങ്കില്‍ വിദേശത്ത് നിന്നും സഹായം എത്തുന്നത് നോക്കിയിരിക്കേണ്ടി വരില്ലായിരുന്നു.

കോവിഡ് വ്യാപനത്തിനെതിരെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. വിദേശ സഹായം സ്വീകരിക്കുന്നത് വലിയ വീരകൃത്യമായാണ് കേന്ദ്രം കണക്കാക്കുന്നത്. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ചെയ്യേണ്ട പണി നേരത്തെ ചെയ്തിരുന്നങ്കില്‍ വിദേശത്ത് നിന്നും സഹായം എത്തുന്നത് നോക്കിയിരിക്കേണ്ടി വരില്ലായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നത് വലിയ വീരകൃത്യമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വിദേശത്ത് നിന്ന് സ്വീകരിച്ച ഭീമമായ സഹയത്തിന്റെ കണക്ക് പുറത്ത് വിടണമെന്ന് നേരത്തെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. വിദേശ സഹായം സ്വീകരിക്കുന്നത്തില്‍ സുതാര്യതയില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

രണ്ടാം കോവിഡ് തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് വലിയ തരത്തില്‍ വിദേശ സഹായം രാജ്യത്തേക്ക് ഒഴുകിയിരുന്നു. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ജര്‍മനി, യു.കെ, അയര്‍ലാന്‍റ്, ബെല്‍ജിയം, റൊമേനിയ, സിങ്കപ്പൂര്‍, സ്വീഡന്‍, കുവൈത്ത്, മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് സഹായമെത്തുകയുണ്ടായി.

Similar Posts