കുറ്റകൃത്യമാണ് തടയേണ്ടത്, വാർത്തകളെയല്ല-സിദ്ദിഖ് കാപ്പന് പിന്തുണയുമായി രാഹുൽ ഗാന്ധി
|ബി.ജെ.പിയുടേയും ആർ.എസ്.എസിന്റെയും ഭീരുത്വമാണ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തതിലൂടെ തെളിഞ്ഞത്.
യുപിയിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് പിന്തുണയുമായി രാഹുൽ ഗാന്ധി.
സിദ്ദിഖ് കാപ്പനും കുടുംബത്തിനും തന്‍റെ എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നുവെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. സിദ്ദിഖ് കാപ്പന് എല്ലാവിധ സുരക്ഷയും ആരോഗ്യ പിന്തുണയും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പിയുടേയും ആർ.എസ്.എസിന്റെയും ഭീരുത്വമാണ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തതിലൂടെ തെളിഞ്ഞതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
കുറ്റകൃത്യമാണ് തടയേണ്ടത്, വാർത്തകളെയല്ലെന്ന് രാഹുൽഗാന്ധി ഓർമിപ്പിച്ചു. സിദ്ദിഖ് കാപ്പന് വേണ്ടി എഡിറ്റേഴ്സ് ഗില്‍ഡിന്‍റെ പുറത്തിറക്കിയ വാര്‍ത്തകുറിപ്പ് പങ്കുവച്ചാണ് രാഹുല്‍ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നേരത്തെ സിദ്ദിഖ് കാപ്പന് പിന്തുണയുമായി കേരളത്തിലെ വിവിധ എംപിമാർ സുപ്രീം കോടതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചിരുന്നു. കോവിഡ് ചികിത്സയിലുള്ള കാപ്പന് മികച്ച പിന്തുണ നൽകണമെന്ന ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും.
I extend my support to the family of Siddique Kappan. He deserves full protection and medical support.
RSS-BJP show their lack of courage by shooting the messenger!
Stop the crime, not the reportage.
Posted by Rahul Gandhi on Monday, 26 April 2021