India
സ്‌നേഹത്തേക്കാള്‍ വലിയ ശക്തിയില്ല: രാജീവ് ​ഗാന്ധിയെ സ്മരിച്ച് രാഹുലും പ്രിയങ്കയും
India

'സ്‌നേഹത്തേക്കാള്‍ വലിയ ശക്തിയില്ല': രാജീവ് ​ഗാന്ധിയെ സ്മരിച്ച് രാഹുലും പ്രിയങ്കയും

Web Desk
|
21 May 2021 10:05 AM GMT

1991 മെയ് 21ന് തമിഴ്‌നാട്ടില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓര്‍മ ദിനത്തില്‍ പിതാവിനെ അനുസ്മരിച്ച് മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. 1991 മെയ് 21ന് തമിഴ്‌നാട്ടില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്.

സത്യം, അനുകമ്പ, വികസനം എന്നിങ്ങനെ ചുരുങ്ങിയ വാക്കുകളിലായിരുന്നു രാഹുല്‍ അച്ഛനെ അനുസ്മരിച്ചത്. സ്‌നേഹത്തേക്കാള്‍ വലിയ ശക്തിയില്ല കരുത്തില്ല, വലിയ ധൈര്യമില്ല, അനുകമ്പയേക്കാള്‍ വലിയ ശക്തിയില്ല, നിന്ദ്യതയേക്കാള്‍ വലിയ ഗുരുവില്ല എന്ന വാക്കുകളോടെയായിരുന്നു മകള്‍ പ്രിയങ്ക ഗാന്ധി അച്ഛനെ സ്മരിച്ചത്. ഇരുവരും രാജീവ് ഗാന്ധിയുടെ ചിത്രങ്ങളും പങ്കുവെച്ചു.

നേരത്തെ രാജീവ് ഗാന്ധിക്ക് ആദരവ് അര്‍പ്പിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പങ്കുവെച്ചിരുന്നു. മറ്റൊരു പോസ്റ്റില്‍, അദ്ദേഹം സത്യത്തിനും സ്‌നേഹത്തിനും വേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു എന്നും കോണ്‍ഗ്രസ് കുറിച്ചു. ജനങ്ങളുടെ കയ്യിലുള്ള അധികാരത്തിനായിരുന്നു അദ്ദേഹം വിലമതിച്ചത്. രാജ്യത്തിന്റെ മൂല്യങ്ങള്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചെന്നും കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു.

മുന്‍ പ്രധാനമന്ത്രിയും അമ്മയുമായ ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് 1984ല്‍ ആണ് രാജീവ് ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായും രാജ്യത്തിന്റെ പ്രധാനമന്ത്രിയായും തെരഞ്ഞെടുക്കപ്പെടുന്നത്. നാല്‍പതാം വയസ്സില്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി.

we

Similar Posts