"എന്റെ ജീവന്‍ അപകടത്തിലാകുമല്ലോ എന്ന് ഒരു നിമിഷം ചിന്തിച്ചു, പക്ഷേ അവനെ രക്ഷിക്കണമെന്ന് തന്നെ തോന്നി"
|അതിവേഗത്തിൽ ട്രെയിന്‍ വരുന്നതിനിടെ പാളത്തില്‍ വീണ ആറ് വയസ്സുകാരനെ സ്വന്തം സുരക്ഷ പോലും മറന്നാണ് മയൂര്‍ ഷെല്‍ക്കെ എന്ന റെയില്‍വേ ജീവനക്കാരന്‍ രക്ഷിച്ചത്.
"ആ കുട്ടിയുടെ സമീപത്തേക്ക് ഓടുന്നതിനിടെ എന്റെ ജീവനും അപകടത്തിലാവുമല്ലോ എന്ന് ഒരു നിമിഷം ഞാന്‍ ചിന്തിച്ചു. എങ്കിലും അവനെ രക്ഷിക്കണമെന്ന് തന്നെ എനിക്ക് തോന്നി. കുട്ടിയുടെ അമ്മയ്ക്ക് കണ്ണുകാണില്ലായിരുന്നു. അതുകൊണ്ടാണ് അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയാതെ പോയത്. അവര്‍ എന്നോട് കുറേ നന്ദി പറഞ്ഞു"--റെയില്‍വേ ജീവനക്കാരന്‍ മയൂര്‍ ഷെല്‍ക്കെ പറഞ്ഞു.
അതിവേഗത്തിൽ ട്രെയിന്‍ വരുന്നതിനിടെ പാളത്തില്‍ വീണ ആറ് വയസ്സുകാരനെ സ്വന്തം സുരക്ഷ പോലും മറന്നാണ് മയൂര്‍ ഷെല്‍ക്കെ എന്ന റെയില്‍വേ ജീവനക്കാരന്‍ രക്ഷിച്ചത്. കുഞ്ഞിനെ അത്ഭുതകരമായി രക്ഷിച്ച ഷെല്‍ക്കെയെ തേടി കേന്ദ്ര റെയില്‍ മന്ത്രിയുടെ ഉള്‍പ്പെടെ അഭിനന്ദന പ്രവാഹമെത്തി.
മുംബൈയിലെ വാംഗനി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കണ്ണുകാണാത്ത അമ്മയുടെ കൈപിടിച്ച് പ്ലാറ്റ്ഫോമിലൂടെ നടക്കുകയായിരുന്ന ആറ് വയസ്സുകാരന്‍ കാല്‍ വഴുതി പാളത്തില്‍ വീഴുകയായിരുന്നു. അമ്മയും സമീപമുണ്ടായിരുന്നവരും എന്തുചെയ്യുമെന്ന് അറിയാതെ നിസ്സഹായരായി. ഒട്ടുംമടിച്ചുനില്‍ക്കാതെ റെയിൽവേ പോയിന്റ്സ്മാനായ മയൂര്‍ ഷെല്‍ക്കെ ഓടിയെത്തി കുട്ടിയെ പ്ലാറ്റ്‌ഫോമിലേക്ക് കൈപിടിച്ചുകയറ്റുകയായിരുന്നു. തലനാരിഴയ്ക്ക് സ്വന്തം ജീവനും രക്ഷിച്ചു.
സംഭവത്തെ കുറിച്ച് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞതിങ്ങനെ- "മയൂര്‍ ഷെല്‍ക്കെയെ ഓര്‍ത്ത് അഭിമാനം. സ്വന്തം ജീവന്‍ പണയം വെച്ചാണ് അദ്ദേഹം കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. അദ്ദേഹത്തിന്‍റെ ആ ഇടപെടല്‍ എല്ലാവര്‍ക്കും മാതൃകയാണ്". മയൂര്‍ ഷെല്‍ക്കെയെ അഭിനന്ദിക്കാന്‍ സഹപ്രവര്‍ത്തകര്‍ മുംബൈ സെന്‍ട്രല്‍ റെയില്‍വേ ഓഫീസില്‍ ഒത്തുകൂടി.
#WATCH | Maharashtra: Railway staff at Central Railway office clap for pointsman Mayur Shelkhe, who saved the life of a child who lost his balance while walking at platform 2 of Vangani railway station & fell on railway tracks, on 17th April. Shelkhe was also felicitated. (19.04) pic.twitter.com/6L8l3VmLlQ
— ANI (@ANI) April 20, 2021