India
ഓക്സിജൻ ലഭ്യത ഉറപ്പു വരുത്താൻ ഓക്സിജൻ എക്സ്പ്രസുമായി റെയിൽവേ
India

ഓക്സിജൻ ലഭ്യത ഉറപ്പു വരുത്താൻ ഓക്സിജൻ എക്സ്പ്രസുമായി റെയിൽവേ

Web Desk
|
18 April 2021 2:30 PM GMT

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ ഓക്സിജൻ ലഭ്യതയിലുണ്ടായ കുറവ് പരിഹരിക്കാൻ ട്രെയിനുകളിൽ ഓക്സിജൻ എത്തിക്കാൻ ഇന്ത്യൻ റെയിൽവേ. ഇതിനായി രാജ്യത്തിൻറെ വിവിധയിടങ്ങളിലേക്ക് ഓക്സിജൻ എക്സ്പ്രസ്സ് എന്ന പേരിൽ ഓടിക്കുന്ന ട്രെയിനുകളിൽ ദ്രവ രൂപത്തിലുള്ള മെഡിക്കൽ ഓക്സിജനും ഓക്സിജൻ സിലിണ്ടറുകളും എത്തിക്കുമെന്ന് റെയിൽവേ അറിയിച്ചു.

സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം വാൻ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ കൂടുതൽ കിടക്കകളും ഓക്സിജൻ സിലിണ്ടറുകളും ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. സംസ്ഥാനത്തെ ആകെയുള്ള പതിനായിരം കിടക്കകളിൽ ഏഴായിരം എണ്ണം കോവിഡ് രോഗികൾക്കായി മാറ്റിവെച്ചിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts