India
വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട; 1000 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി
India

വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട; 1000 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി

Web Desk
|
21 April 2021 7:00 AM GMT

രാജ്യത്തെ ഏറ്റവും വലിയ കൊക്കെയ്ൻ വേട്ടയാണിതെന്ന് ഡിആര്‍ഐ

തമിഴ്നാട് തൂത്തുക്കുടി തുറമുഖത്ത് വൻ മയക്കുമരുന്ന് വേട്ട. 1000 കോടി രൂപയിലധികം വില വരുന്ന 400 കിലോ കൊക്കെയ്ൻ പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സാണ് (ഡിആർഐ) ലഹരിമരുന്ന് പിടികൂടിയത്. രാജ്യത്തെ ഏറ്റവും വലിയ കൊക്കെയ്ൻ വേട്ടയാണിത്. തടിക്കഷ്ണങ്ങൾക്കിടയിൽ വെച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.

ശ്രീലങ്കയില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് ഡിആര്‍ഐ അറിയിച്ചു.

കഴിഞ്ഞ ദിവസം അറബിക്കടലിലും വന്‍ മയക്കുമരുന്ന് വേട്ട നടന്നു. 3000 കോടിയിലേറെ രൂപ വില വരുന്ന ലഹരി മരുന്ന് നാവികസേനയാണ് ഒരു ബോട്ടില്‍ നിന്ന് പിടികൂടിയത്. ബോട്ട് കൊച്ചിയുടെ തീരത്തേക്ക് അടുപ്പിച്ചു ബോട്ടിലുണ്ടായിരുന്ന അഞ്ച് ശ്രീലങ്കന്‍ പൌരന്‍മാരെ കസ്റ്റഡിയിലെടുത്തു. പാക്കിസ്താനിലെ മക്രാന്‍ തീരത്ത് നിന്ന് ഇന്ത്യന്‍ തീരത്തേക്കോ ശ്രീലങ്ക, മാലിദ്വീപ് തീരങ്ങളെയോ ലക്ഷ്യമാക്കിയാണ് ബോട്ട് എത്തിയതെന്നാണ് നിഗമനം.



Similar Posts