"നല്ല മനുഷ്യനും സന്യാസിയും നേതാവുമാണെന്ന് നുണ പറയുന്നവർക്ക് നല്ല അടികിട്ടും"; യോഗിയോട് സിദ്ധാര്‍ഥ്
|യോഗി ഓക്സിജന്‍ ക്ഷാമമെന്ന് നുണ പറയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ വാര്‍ത്ത പങ്കുവെച്ചായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്
സംസ്ഥാനത്തെ ഓക്സിജന്‍ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് പറഞ്ഞ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് നടന് സിദ്ധാര്‍ഥ്. ഓക്സിജന്‍ ക്ഷാമത്തെ പറ്റി മാധ്യമങ്ങളോട് പറയുക, ഓക്സിജന്‍ ഇല്ലെന്ന് പറഞ്ഞ് രോഗികളെ മടക്കി അയക്കുക തുടങ്ങിയവ ചെയ്യുന്ന ആശുപത്രികള്‍ അടച്ചു പൂട്ടുമെന്നാണ് യോഗി പറഞ്ഞത്. ഒരു നല്ല മനുഷ്യനാണെന്നും, സന്യാസിയാണെന്നും, നേതാവാണെന്നും നുണ പറയുന്നവര്‍ക്ക് മുഖത്ത് ആഞ്ഞൊരു അടി കിട്ടും"എന്നാണ് യോഗിയുടെ ചിത്രമുള്ള വാർത്ത പങ്കുവെച്ചുകൊണ്ട് താരം ട്വീറ്റ് ചെയ്തത്.
Any false claims of being a decent human being or a holy man or a leader will face one tight slap. https://t.co/3ORv22zVCV
— Siddharth (@Actor_Siddharth) April 27, 2021
യോഗി ഓക്സിജന്‍ ക്ഷാമമെന്ന് നുണ പറയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ വാര്‍ത്ത പങ്കുവെച്ചായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്.
ഓക്സിജന്‍ ഇല്ലെന്ന് പറഞ്ഞ് രോഗികളെ മടക്കി അയക്കുന്ന ആശുപത്രികള്‍ അടച്ചുപൂട്ടാനാണ് യോഗി സര്‍ക്കാർ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പൊലീസിന് ഇതിനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും സന്ദര്‍ശിച്ച് ഓക്സിജന്‍ വിതരണം ഓഡിറ്റ് ചെയ്യാന്‍ ഞാന്‍ അദ്ദേഹത്തെ ക്ഷണിക്കുന്നു ( ആദിത്യനാഥ്). അദ്ദേഹം സത്യസന്ധമായി അത് ചെയ്യുകയാണെങ്കില്‍ ആശുപത്രികളെയും ജനങ്ങളെയും ഈ ദുരിതസ്ഥിതിയില്‍ ഉപേക്ഷിച്ചതില്‍ അദ്ദേഹം ഖേദിക്കും,' ലക്നൗവിലെ സ്വകാര്യ ആശുപത്രിയിലെ പേരു വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന് ടെലിഗ്രാഫിനോട് പറഞ്ഞു.