India
India
ഒറ്റ ഡോസ് 'സ്പുട്നിക് ലൈറ്റ്' വാക്സിൻ; ഇന്ത്യയിൽ ഉടൻ ലഭ്യമാകും
|16 May 2021 4:53 AM GMT
റഷ്യയുടെ ഒറ്റഡോസ് കോവിഡ് വാക്സിൻ 'സ്പുട്നിക് ലൈറ്റ്' ഉടൻ ഇന്ത്യയിൽ ലഭ്യമാകും.
റഷ്യയുടെ ഒറ്റഡോസ് കോവിഡ് വാക്സിൻ സ്പുട്നിക് ലൈറ്റ് ഉടൻ ഇന്ത്യയിൽ ലഭ്യമാകും. റഷ്യൻ അംബാസിഡർ എൻ കുദാഷേവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്പുട്നിക് ലൈറ്റ് ലഭ്യമായാൽ ഇന്ത്യ ഉപയോഗിക്കുന്ന ആദ്യത്തെ ഒറ്റഡോസ് വാക്സിനായി അതോടെ റഷ്യയുടെ സ്പുട്നിക് ലൈറ്റ് വാക്സിൻ മാറും. ഇതിനുള്ള ചർച്ച അവസാന ഘട്ടത്തിലാണെന്ന് ഇന്ത്യയിലെ വിതരണക്കാരായ ഡോ. റെഡ്ഡീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഒറ്റഡോസ് വാക്സിന് ജൂണിൽ രാജ്യത്ത് അടിയന്തരാനുമതി ലഭിക്കുമെന്നാണ് സൂചന. റഷ്യയുടെ സ്പുട്നിക് ലൈറ്റ് കോവിഡ് വാക്സിന്റെ ഫലപ്രാപ്തി നിരക്ക് 79.4% ആണ്.
അതേസമയം സ്പുട്നിക് 5 വാക്സിന്റെ ഇന്ത്യയിലെ നിർമാണം പ്രതിവർഷം 8.5 കോടിയിലേക്ക് എത്തിക്കുമെന്നും റഷ്യൻ അംബാസിഡർ കുദാഷേവ് സൂചിപ്പിച്ചു. റഷ്യയിൽ നിന്നുള്ള രണ്ടാംഘട്ട സ്പുട്നിക് 5 വാക്സിൻ ലോഡ് വിമാനമാർഗം തെലങ്കാനയിൽ എത്തി.