India
പൗരത്വപ്രക്ഷോഭം: ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാനാവാതെ വിദ്യാർത്ഥി നേതാക്കൾ
India

പൗരത്വപ്രക്ഷോഭം: ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാനാവാതെ വിദ്യാർത്ഥി നേതാക്കൾ

Web Desk
|
16 Jun 2021 11:21 AM GMT

ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ച് 24 മണിക്കൂര്‍ പിന്നിട്ടെങ്കിലും കീഴ്‌ക്കോടതികളിലെ നടപടിക്രമങ്ങള്‍ വൈകുന്നതാണ് തടസം

പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ട യു.എ.പി.എ കേസില്‍ ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാനാവാതെ വിദ്യാര്‍ത്ഥി നേതാക്കള്‍. ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ച് 24 മണിക്കൂര്‍ പിന്നിട്ടെങ്കിലും കീഴ്‌ക്കോടതികളിലെ നടപടിക്രമങ്ങള്‍ വൈകുന്നതാണ് തടസം. കോടതി നടപടികളില്‍ പതിവില്ലാത്തതാണ് ഈ 'വൈകലെന്നാണ്' അഭിഭാഷകര്‍ വ്യക്തമാക്കുന്നത്. അതേസമയം വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഡല്‍ഹി പൊലീസ് സുപ്രീംകോടതിയെ സമീപിച്ചു.


ഡല്‍ഹി വംശീയാതിക്രമത്തില്‍ പ്ര​തി ചേ​ർ​ത്ത്​ ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന ജാ​മി​അ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി ആ​സി​ഫ്​ ഇ​ഖ്​​ബാ​ൽ ത​ൻ​ഹ, ജെ.​എ​ൻ.​യു വി​ദ്യാ​ർ​ഥി​ക​ളാ​യ ന​താ​ഷ ന​ർ​വാ​ൾ, ദേ​വം​ഗ​ന ക​ലി​ത എ​ന്നി​വ​ർ​ക്കാ​ണ്​ കോ​ട​തി കഴിഞ്ഞ ദിവസം ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ഇ​വ​ർ​ക്കെ​തി​രെ ആ​രോ​പി​ക്ക​പ്പെ​ട്ട യു.​എ.​പി.​എ കു​റ്റ​ങ്ങ​ളൊ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ കാ​ണു​ന്നി​ല്ലെ​ന്ന്​ കോ​ട​തി നി​രീ​ക്ഷി​ച്ചിരുന്നു. അ​തി​ശ​യോ​ക്തി ക​ല​ർ​ത്തി പെ​രു​പ്പി​ച്ച്​ വ​ലി​ച്ചു നീ​ട്ടി​യ​താ​ണ്​ ഡ​ൽ​ഹി പൊ​ലീ​സി​ന്റെ കു​റ്റ​പ​ത്ര​മെ​ന്ന്​ ജ​സ്​​റ്റി​സു​മാ​രാ​യ സി​ദ്ധാ​ർ​ഥ്​ മൃ​ദു​ൽ, അ​നൂ​പ്​ ജ​യ​റാം ഭം​ഭാ​നി എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച്​ പ​റ​ഞ്ഞു. കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്ന ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം സി.​എ.​എ വി​രു​ദ്ധ സ​മ​ര​രീ​തി എ​ന്ന നി​ല​ക്ക്​ മാ​ത്ര​മേ കാ​ണാ​നാ​വൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു.

മൂ​ന്നു​ പേ​രു​ടേ​യും കു​റ്റ​പ​ത്ര​ങ്ങ​ൾ വെ​വ്വേ​റെ​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ചിരുന്നത്. വി​മ​ത ശ​ബ്​​ദ​ങ്ങ​ൾ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള വ്യ​ഗ്ര​ത​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ അ​വ​കാ​ശ​വും തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​വും ത​മ്മി​ലു​ള്ള അ​തി​ർ​വ​ര​മ്പ്​ മാ​ഞ്ഞു​പോ​കു​ന്ന​താ​യി ന​താ​ഷ​യു​ടെ ജാ​മ്യ ഉ​ത്ത​ര​വി​ൽ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​മ​നോ​ഗ​തി തു​ട​ർ​ന്നാ​ൽ ജ​നാ​ധി​പ​ത്യം അ​പ​ക​ട​പ്പെ​ടു​മെ​ന്ന്​ കോ​ട​തി ഓ​ർ​മി​പ്പി​ച്ചു.

Similar Posts