India

India
തമിഴ്നാട്ടില്‍ ഡി.എം.കെ മുന്നേറ്റം; താര മണ്ഡലമായ കോയമ്പത്തൂർ സൗത്തിൽ കമൽ ഹാസൻ മുന്നില്‍

2 May 2021 4:12 AM GMT
തൗസന്‍റ് ലൈറ്റ്സിൽ ബി.ജെ.പി സ്ഥാനാർഥി ഖുഷ്ബു പിന്നില്‍
തമിഴ്നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഡി.എം.കെ മുന്നണിക്ക് മുന്നേറ്റം. പോസ്റ്റൽ വോട്ടുകൾ അവസാന ഘട്ടത്തിലെത്തുമ്പോൾ ഡി.എം.കെ സഖ്യം 50 ഇടത്തും അണ്ണാ ഡി.എം.കെ 35 ഇടത്തും മുന്നിൽ. താര മണ്ഡലമായ കോയമ്പത്തൂർ സൗത്തിൽ കമൽ ഹാസൻ ലീഡ് നില്‍ക്കുന്നു. ഡി.എം.കെ നേതാവ് എം. സ്റ്റാലിനും ലീഡ് ചെയ്യുന്നു. ചെപോകില്‍ ഉദയനിധി സ്റ്റാലിന്‍ മുന്നിലാണ്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ എൽ.മുരുകൻ താരാപുരത്ത് മുന്നിൽ നില്‍ക്കുന്നു. കോവിൽപെട്ടിയിൽ ടി.ടി.വി.ദിനകരൻ മുന്നിലാണ്. ഉപമുഖ്യമന്ത്രി ഒ.പനീർസെൽവവും ലീഡ് നില്‍ക്കുന്നു. അതേസമയം, തൗസന്‍റ് ലൈറ്റ്സിൽ ബി.ജെ.പി സ്ഥാനാർഥി ഖുഷ്ബു പിന്നിലാണ്.