India
തമിഴ്​നാട്ടിൽ ലോക്​ഡൗൺ നീട്ടി; കൂടുതൽ ഇളവുകൾ
India

തമിഴ്​നാട്ടിൽ ലോക്​ഡൗൺ നീട്ടി; കൂടുതൽ ഇളവുകൾ

Web Desk
|
11 Jun 2021 3:41 PM GMT

കോവിഡ് വ്യാപനം കുറഞ്ഞ 27 ജില്ലകളിലാണ് ഇളവുകൾ അനുവദിച്ചത്

തമിഴ്​നാട്ടിൽ ലോക്​ഡൗൺ ജൂൺ 21 വരെ നീട്ടി. സംസ്ഥാനത്ത് കൂടുതൽ ഇളവുകളോടെയാണ് ലോക്​ഡൗൺ നീട്ടിയത്​. ചെന്നൈ അടക്കമുള്ള ജില്ലകളിൽ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വലിയ കുറവ്​ രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്​ കൂടുതൽ ജില്ലകളിൽ ഇളവ്​ നൽകാൻ മുഖ്യമന്ത്രി എം.കെ സ്​റ്റാലിന്റെ നേതൃത്വത്തിൽ കൂടിയ യോഗം തീരുമാനിച്ചത്​.

കോവിഡ് കേസുകൾ കൂടുതലായി തുടരുന്ന കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, ഈറോഡ്​, കരുർ, നാമക്കൽ, തഞ്ചാവൂർ, തിരുവരൂർ,നാഗപ്പട്ടണം, മൈലാട്​ദുരൈ എന്നീ ജില്ലകൾക്ക് ​ഇളവുകൾ നൽകിയിട്ടില്ല. ഇളവുകൾ നൽകിയ 27 ജില്ലകളിലെ സ്​കൂളുകൾ, കോളജുകൾ എന്നിവയുടെ ഓഫീസുകൾ തുറന്ന്​ പ്രവർത്തിക്കാൻ അനുമതിയുണ്ട്.

മദ്യവിൽപ്പന ശാലകൾക്ക് രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ പ്രവർത്തിക്കാൻ അനുമതി നൽകി. കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക്​ 50 ശതമാനം ജീവനക്കാരുമായി തുറന്ന്​ പ്രവർത്തിക്കാൻ അനുമതിയുണ്ട്. വ്യവസായ സ്ഥാപനങ്ങൾക്ക്​ 33 ശതമാനം ജീവനക്കാരുമായി തുറന്ന്​ പ്രവർത്തിക്കാം, ഐ.ടിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക്​ 20 ശതമാനം ജീവക്കാരോ അല്ലെങ്കിൽ പത്ത്​ ജീവനക്കാരുമായോ തുറന്ന്​ പ്രവർത്തിക്കാം തുടങ്ങി നിരവധി ഇളവുകളാണ്​ അനുവദിച്ചിരിക്കുന്നത്.

Similar Posts