India
India
കോവിഡ് വാക്സിന്‍ മോഷണം പോയി; മുറിയിലുണ്ടായിരുന്ന പണം സുരക്ഷിതം
|22 April 2021 5:48 AM GMT
വാക്സിന്‍ ക്ഷാമത്തിനിടെ വാക്സിന്‍ മോഷണം
കോവിഡ് രണ്ടാം ഘട്ടം രാജ്യത്തെ പിടിച്ചുലയ്ക്കുന്നതിനിടെ വാക്സിന്‍ ക്ഷാമം രൂക്ഷമാണ്. ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ അവശേഷിച്ചിരുന്ന മുഴുവന്‍ ഡോസ് വാക്സിനും മോഷണം പോയി. കോവാക്സിന്‍, കോവിഷീല്‍ഡ് എന്നിവയുടെ 1710 ഡോസ് ആണ് മോഷണം പോയത്.
പി.പി സെന്‍റർ ജനറൽ ആശുപത്രിയിലെ സ്റ്റോർ റൂമിൽ നിന്നാണ് വാക്സിന്‍ മോഷ്ടിക്കപ്പെട്ടത്. ഇതോടെ നിലവില്‍ ജില്ലയിൽ വിതരണത്തിനായി വാക്സിൻ ഇല്ല.
സ്റ്റോർ റൂമിലുണ്ടായിരുന്ന മറ്റ് മരുന്നുകളോ പണമോ മോഷ്ടാക്കള്‍ കൊണ്ടുപോയിട്ടില്ല. ഇതോടെ വാക്സിൻ മോഷണം തന്നെയായിരുന്നു കള്ളന്മാരുടെ ലക്ഷ്യമെന്ന നിഗമനത്തിലാണ് പൊലീസ്. സ്റ്റോർ റൂമിന് സമീപം സിസിടിവി ഇല്ലാത്തതിനാല്‍ തുമ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കോവിഡ് വാക്സിൻ പാഴാക്കുന്ന കാര്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് ഹരിയാന. അതിനിടെയാണ് വാക്സിന്‍ മോഷണം പോയത്.