Home Page Top Block
രാജ്യദ്രോഹം ശരിയായി നിര്‍വചിക്കേണ്ട നേരമായി: സുപ്രീംകോടതി
Home Page Top Block

രാജ്യദ്രോഹം ശരിയായി നിര്‍വചിക്കേണ്ട നേരമായി: സുപ്രീംകോടതി

Web Desk
|
31 May 2021 10:01 AM GMT

ആന്ധ്രപ്രദേശിലെ ടിവി 5, എ.ബി.എന്‍ ആന്ധ്ര എന്നീ തെലുഗു ചാനലുകള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം കോടതി തള്ളി

രാജ്യദ്രോഹ കുറ്റത്തിന്റെ അതിരുകള്‍ നിര്‍വചിക്കാന്‍ നേരമായതായി സുപ്രീംകോടതി. രണ്ട് തെലുഗു ടിവി ചാനലുകള്‍ക്ക് എതിരായി ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ ചുമത്തിയ രാജ്യദ്രോഹ കുറ്റം തള്ളിയാണ് കോടതിയുടെ നിരീക്ഷണം. രാജ്യദ്രോഹത്തിന്‍റെ പരിധി നിശ്ചയിച്ച് ക്യത്യമായി നിര്‍വചിക്കണമെന്നാണ് കോടതി പറഞ്ഞത്.

ആന്ധ്രപ്രദേശിലെ ടിവി 5, എ.ബി.എന്‍ ആന്ധ്ര ജ്യോതി എന്നീ തെലുഗു ചാനലുകള്‍ക്കെതിരെയാണ് സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ആന്ധ്ര പ്രദേശ് ഭരണകക്ഷിയായ വൈ.എസ്.ആര്‍ കോണ്‍ഗ്രസിലെ വിമത എം.പി രഘുറാം കൃഷ്ണം രാജുവിന്റെ അഭിമുഖം സംപ്രേഷണം ചെയ്തതിനാണ് സര്‍ക്കാര്‍ ചാനലുകള്‍ക്കെതിരെ കുറ്റം ചുമത്തിയത്. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢിയുടെയും, പാര്‍ട്ടിയുടെയും കടുത്ത വിമര്‍ശകന്‍ കുടിയായിരുന്നു രഘുറാം രാജു.

സംസ്ഥാന സര്‍ക്കാര്‍ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ വലിയ വീഴ്ച്ച വരുത്തിയെന്നാണ് എം.പി ചാനലില്‍ പറഞ്ഞത്. എന്നാല്‍ രഘുറാം രാജുവിന്റെ വിമര്‍ശനം സംപ്രേഷണം ചെയ്തതിന് കുറ്റം ചുമത്തിയത് ചോദ്യം ചെയ്ത ചാനലുകള്‍, കോവിഡ് ദുരിതം വിളിച്ചു പറയുന്നവര്‍ക്കെതിരെ കുറ്റം ചുമത്തരുതെന്ന സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്നും ബോധിപ്പിച്ചു.

ചാനലുകളുടെ വാദം അംഗീകരിച്ച കോടതി, ഇവര്‍ക്കെതിരായ രാജ്യദ്രോഹ കുറ്റം തള്ളുകയും ചെയ്തു. രാജ്യദ്രോഹ കുറ്റത്തിന്റെ അതിരുകള്‍ക്ക് വ്യക്തത വരുത്താന്‍ നേരമായതായും ജസ്‌ററിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.

ചാനലുകള്‍ക്കെതിരെ നടപടിയെടുക്കുന്നതും കോടതി വിലക്കി. രാജ്യദ്രോഹ കുറ്റം ചുമത്തിയ ആന്ധ്ര സര്‍ക്കാരിന്റെ നടപടി ചാനലുകളെ അടിച്ചമര്‍ത്തുന്നതിന് സമാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. എം.പി രഘുറാം രാജുവിന്റെ അഭിമുഖം മറ്റ് ചാനലുകളും സംപ്രേഷണം ചെയ്തിരുന്നതായി ടിവി 5 കോടതിയില്‍ പറഞ്ഞു.

Similar Posts