India
കുംഭമേളയിലെ മുഖ്യ പുരോഹിതൻ കോവിഡ്​ ബാധിച്ച്​ മരിച്ചു
India

കുംഭമേളയിലെ മുഖ്യ പുരോഹിതൻ കോവിഡ്​ ബാധിച്ച്​ മരിച്ചു

Web Desk
|
16 April 2021 1:25 PM GMT

കുംഭമേളയിൽ പങ്കെടുത്ത 80ലധികം മത നേതാക്കള്‍ക്കും കോവിഡ്

ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത മുഖ്യ പുരോഹിതന്മാരില്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചു. 80ലധികം മത നേതാക്കള്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ ആഴ്ച ആദ്യമാണ് സന്ന്യാസി കൗണ്‍സിലുകളുടെ തലവനായ മഹാമണ്ഡലേശ്വര്‍ കപില്‍ ദേവ് ദാസിനെ (65) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹം കോവിഡ് ബാധിച്ച് വ്യാഴാഴ്ചയാണ് മരിച്ചത്. രണ്ട്​ ദിവസങ്ങളിലായി 4.6 ദശലക്ഷം ആളുകളാണ്​ മേളയിൽ പ​ങ്കെടുത്തത്​.

രാജ്യത്ത് കോവിഡ്​ രണ്ടാം തരംഗം രൂക്ഷമായ ഘട്ടത്തിലായിരുന്നു കുംഭ മേള നടത്തിയത്. കുംഭമേള കോവിഡിന്‍റെ മഹാവ്യാപനത്തിന്​ വഴിവെക്കുമെന്ന്​ ആരോഗ്യവിദഗ്​ധരടക്കം തുടക്കം മുതലേ മുന്നറിയിപ്പ്​ നൽകിയിരുന്നു. 12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയിൽ 25 ദശലക്ഷത്തോളം ആളുകൾ പ​ങ്കെടുക്കാറുണ്ട്​.

Related Tags :
Similar Posts