India
India
ഡല്‍ഹിയില്‍ വീണ്ടും ഓക്സിജന്‍ ദുരന്തം; 20 മരണം
|24 April 2021 5:22 AM GMT
കഴിഞ്ഞ ദിവസം ഗംഗാറാം ആശുപത്രിയില്‍ ഇരുപത്തിയഞ്ചു പേരാണ് ഓക്സിജന്‍ കിട്ടാതെ മരിച്ചത്.
കോവിഡിന്റെ രണ്ടാം തരംഗം ശക്തമാവുന്നതിനിടെ ഓക്സിജന്‍ ക്ഷാമം രൂക്ഷമായ ഡല്‍ഹിയില്‍ വീണ്ടും പ്രാണവായു കിട്ടാതെ ദുരന്തം. ഇന്നലെ രാത്രി ഓക്സിജന്റെ കുറവു മൂലം ഇരുപതു രോഗികള്‍ മരിച്ചതായി ജയ്പുര്‍ ഗോള്‍ഡന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇരുപതു പേര് മരിച്ചതായും ഇരുന്നൂറു പേരുടെ ജീവന് അപകടത്തിലാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. അരമണിക്കൂര്‍ നേരത്തേക്കു മാത്രമാണ് ഓക്സിജന്‍ ശേഷിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
210 രോഗികളാണ് ആശുപത്രിൽ ഉണ്ടായിരുന്നത്. 3600 ലീറ്റര്‍ വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് കിട്ടേണ്ടതായിരുന്നു. പക്ഷെ രാത്രി വരെ 1200 ലീറ്റര്‍ മാത്രമാണ് ലഭിച്ചത്. ഏഴ് മണിക്കൂര്‍ താമസിച്ചതിനാല്‍ ലോ പ്രഷറിൽ ഓക്ജിൻ ആണ് കൊടുത്തത്.
കഴിഞ്ഞ ദിവസം ഗംഗാറാം ആശുപത്രിയില്‍ ഇരുപത്തിയഞ്ചു പേരാണ് ഓക്സിജന്‍ കിട്ടാതെ മരിച്ചത്.