India
ഏറ്റെടുക്കാനാളില്ലാതെ സ്ത്രീയുടെ മൃതദേഹം നാലുദിവസം മോര്‍ച്ചറിയില്‍; എലിയും ഉറുമ്പും തിന്ന നിലയില്‍
India

ഏറ്റെടുക്കാനാളില്ലാതെ സ്ത്രീയുടെ മൃതദേഹം നാലുദിവസം മോര്‍ച്ചറിയില്‍; എലിയും ഉറുമ്പും തിന്ന നിലയില്‍

Web Desk
|
6 May 2021 2:42 AM GMT

ഏപ്രിൽ 29നാണ്​ റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഒരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച അജ്ഞാത മൃതദേഹം എലികളും ഉറുമ്പും ഭക്ഷണമാക്കി. ഉത്തർപ്രദേശിലെ അസംഗഡിലെ ബൽറാംപുർ മണ്ഡല്യ ആുപത്രിയിലാണ്​സംഭവം. ആരും ഏറ്റെടുക്കാൻ വരാഞ്ഞതിനെ തുടർന്ന്​നാലുദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന സ്ത്രീയുടെ മൃതദേഹത്തിനാണ് ഈ ദുരവസ്ഥ.

ഏപ്രിൽ 29നാണ്​റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഒരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ അടുത്ത ദിവസം തന്നെ ഇവർ മരിച്ചു. പിന്നീട് ഏറ്റെടുക്കാന്‍ ആളുകളെത്തുന്നതും പ്രതീക്ഷിച്ച് മൃതദേഹം മോർച്ചറിയിലേക്ക്​ മാറ്റുകയായിരുന്നു.

അജ്ഞാത മൃതദേഹം മോര്‍ച്ചറിയിലുള്ള വിവരം ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചിരുന്നു. എന്നാൽ, പോസ്റ്റുമോർട്ടം അടക്കമുള്ള തുടർ നടപടികൾക്കായി പൊലീസ്​ എത്തിയില്ല. ആശുപത്രി അധികൃതരും പിന്നീട്​മോർച്ചറിയിലേക്ക്​ തിരിഞ്ഞുനോക്കിയതേയില്ല.

പിന്നീട് നാലുദിവസം കഴിഞ്ഞ് ശ്രദ്ധയില്‍പ്പെടുമ്പോള്‍ മൃതദേഹം പകുതിയോളം എലികളും ഉറുമ്പുകളും ഭക്ഷണമാക്കിക്കഴിഞ്ഞിരുന്നു. ഉടനെ തന്നെ പൊലീസില്‍ വിവരം അറിയിച്ചിട്ടുണ്ടെന്ന് അസംഗഡിലെ​ ചീഫ്​ മെഡിക്കൽ ഓഫീസർ എ.കെ. മിശ്ര അറിയിച്ചു. ഇന്നുതന്നെ പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള നടപടികൾ എടുത്തെന്നും അതിനുശേഷം മൃതദേഹം സംസ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts